ന്യൂഡൽഹി: കേരളത്തിലേക്കുപോകാൻ അനുമതി തേടി പി.ഡി.പി. നേതാവ് അബ്ദുന്നാസർ മഅദനി സുപ്രീംകോടതിയിൽ നൽകിയ ഹർജി ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്‌ഡെ അധ്യക്ഷനായ ബെഞ്ച് തിങ്കളാഴ്ച പരിഗണിക്കും. ബെംഗളൂരു സ്ഫോടനക്കേസിൽ അറസ്റ്റിലായി ജയിലിൽ കഴിഞ്ഞിരുന്ന മഅദനിക്ക് 2014-ൽ ജാമ്യം അനുവദിച്ചിരുന്നു. എന്നാൽ, ബെംഗളൂരു നഗരം വിട്ടുപോകരുതന്നാണ് വ്യവസ്ഥ. ഇതിൽ ഇളവ് നൽകി ജൻമനാടായ കേരളത്തിലേക്ക് പോകാൻ അനുവദിക്കണമെന്നാണ് ഇപ്പോഴത്തെ അപേക്ഷയിൽ പറയുന്നത്.

കേസിലെ വിചാരണ ആറു വർഷമായിട്ടും പൂർത്തിയായില്ലെന്ന് ഹർജിയിൽ ചൂണ്ടിക്കാട്ടി. വിവിധ അസുഖങ്ങൾ അലട്ടുന്ന തന്നെ വിചാരണ തീരുംവരെ നാട്ടിൽ തുടരാൻ അനുവദിക്കണമെന്നും മഅദനി ആവശ്യപ്പെടുന്നു.