മുംബൈ: മഹാരാഷ്ട്രയിലെ ചന്ദ്രാപുരിൽ താപ വൈദ്യുത നിലയത്തിൽ തീപ്പിടിത്തമുണ്ടായി. അപകടത്തിൽ ആളപായമൊന്നുമുണ്ടായില്ലെന്നും വൈദ്യുതി നിലയത്തിന്റെ പ്രവർത്തനം തടസ്സപ്പെട്ടിട്ടില്ലെന്നും ഔദ്യോഗികവൃത്തങ്ങൾ അറിയിച്ചു.

താപനിലയത്തിലേക്ക് കൽക്കരിയെത്തിക്കുന്ന കൺവെയർ ബെൽറ്റിൽ ഞായറാഴ്ച രാത്രി 11 മണിയോടെയാണ് തീപ്പിടിത്തമുണ്ടായതെന്ന് മഹാരാഷ്ട്ര സ്റ്റേറ്റ് പവർ ജനറേഷൻ കമ്പനിയിലെ ഉദ്യോഗസ്ഥർ അറിയിച്ചു. ഷോർട്ട് സർക്യൂട്ട് ആണ് തീപ്പിടിത്തത്തിന് കാരണം എന്നു കരുതുന്നു. ശക്തമായ കാറ്റിൽ സമീപ പ്രദേശങ്ങളിലേക്കും തീ പടർന്നെങ്കിലും ഒരു മണിക്കൂറിനുള്ളിൽ അതു നിയന്ത്രിക്കാൻ കഴിഞ്ഞു.