ലഖ്നൗ: ഉത്തർപ്രദേശിലെ ബി.ജെ.പി. എം.പി. കൗശൽ കിഷോറിന്റെ മകൻ ആയുഷിന് വെടിയേറ്റു. ബുധനാഴ്ച പുലർച്ചെയാണ് സംഭവം. ബൈക്കിലെത്തിയവർ തന്നെ വെടിവെച്ചെന്നാണ് ഇയാൾ പറഞ്ഞതെങ്കിലും സംഭവം നാടകമാണെന്ന് പോലീസ് പറഞ്ഞു.

സംഭവവുമായി ബന്ധപ്പെട്ട് ഭാര്യാസഹോദരൻ ആദർശിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇയാൾ ആയുഷിനെ വെടിവെച്ചതായി സമ്മതിച്ചിട്ടുണ്ട്. ചിലരെ കേസിൽ കുടുക്കാൻ വേണ്ടിയാണ് ആയുഷിനെ വെടിവെച്ചതെന്ന് ആദർശ് സമ്മതിച്ചതായി പോലീസ് പറഞ്ഞു. ആയുഷിന്റെ പരിക്കുകൾ നിസ്സാരമാണ്.

മോഹൻലാൽഗഞ്ച് ലോക്‌സഭാമണ്ഡലത്തിലെ എം.പിയാണ് കൗശൽ.