ശ്രീനഗർ: ജമ്മുകശ്മീരിലെ ശ്രീനഗർ ഖോൺമോ ആർമി ഡിപ്പോയിലെ മുതിർന്ന ഉദ്യോഗസ്ഥൻ ആത്മഹത്യ ചെയ്തു. ലഫ്റ്റനന്റ് കേണൽ സുദേഷ് ബാഗത് സിങ് ആണ് തന്റെ സർവീസ് റൈഫിൾ ഉപയോഗിച്ച് വെടിവെച്ചു മരിച്ചത്. ശബ്ദംകേട്ട് മറ്റുദ്യോഗസ്ഥർ എത്തിയപ്പോൾ ബാഗത് സിങ് രക്തത്തിൽ കുളിച്ചുകിടക്കുന്നതാണ് കണ്ടത്. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ആത്മഹത്യ ചെയ്യാനുള്ള കാരണം വെളിവായിട്ടില്ല.

ജമ്മുകശ്മീരിലെ രാജൗരി ജില്ലയിലെ സൈനിക ക്യാമ്പിൽ ജവാൻ സ്വയം വെടിവെച്ചു മരിച്ചു. 24 വയസ്സുള്ള ജവാനെക്കുറിച്ചുള്ള വിവരങ്ങൾ സൈന്യം പുറത്തുവിട്ടിട്ടില്ല.