ന്യൂഡൽഹി: ഒമിക്രോൺ വ്യാപിക്കുന്ന സാഹചര്യത്തിൽ ഏഷ്യ-പസഫിക് രാജ്യങ്ങളിൽ ജാഗ്രതവേണമെന്ന് ലോകാരോഗ്യ സംഘടന.

ഈ മേഖലകളിലെ രാജ്യങ്ങൾ കോവിഡ് വാക്സിേനഷൻ നൽകുന്നതിൽ കൂടുതൽ ശ്രദ്ധപതിപ്പിക്കണമെന്ന് ഡബ്ള്യു.എച്ച്.ഒ. അറിയിച്ചു. ജനങ്ങൾ പരിഭ്രാന്തരാണെന്നറിയാം. കരുതലോടെയുള്ള ഇടപെടലാണ് നമുക്കാവശ്യമെന്ന് ലോകാരോഗ്യ സംഘടനയുടെ റീജണൽ ഡയറക്ടർ തകേഷി കസായ് പറഞ്ഞു.

കഴിഞ്ഞദിവസങ്ങളിൽ ഇന്ത്യ, ജപ്പാൻ, മലേഷ്യ, സിങ്കപ്പൂർ, ദക്ഷിണ കൊറിയ എന്നിവിടങ്ങളിൽ ഒമിക്രോൺ കേസുകൾ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിലാണ് ലോകാരോഗ്യ സംഘടനയുടെ പ്രതികരണം.