ന്യൂഡൽഹി: വെള്ളിയാഴ്ച രാവിലെ അവസാനിച്ച 24 മണിക്കൂറിനിടെ രാജ്യത്ത് 9,216 പേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. 391 പേർ മരിച്ചു. ഇതോടെ ആകെ കോവിഡ് മരണം 4,70,115 ആയി.

8,612 പേരുടെ രോഗം ഭേദമായി. 99,976 പേരാണ് വിവിധ സംസ്ഥാനങ്ങളിലായി ചികിത്സയിലുള്ളത്. 0.80 ആണ് പ്രതിദിന രോഗസ്ഥിരീകരണനിരക്ക്. രാജ്യത്ത് ഇതുവരെ 125.75 കോടി ഡോസ് വാക്സിൻ വിതരണംചെയ്തു.