ന്യൂഡൽഹി: ഇൻസോൾവൻസി ആൻഡ് ബാങ്ക്‌റപ്‌സി (പാപ്പരത്ത) ബിൽ രാജ്യത്തിന്റെ സമ്പത്ത് കൊള്ളയടിക്കാൻ ശ്രമിക്കുന്ന അതിസമ്പന്നരെ തുണയ്ക്കാനാണെന്ന് സി.പി.ഐ. നേതാവ് ബിനോയ് വിശ്വം ആരോപിച്ചു. രാജ്യസഭയിൽ ബില്ലിലുള്ള ചർച്ചയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പൊതുപണം വൻതോതിൽ കൈക്കലാക്കിയവർക്ക് അവിശ്വസനീയമായ ഇളവാണ് സർക്കാർ നൽകുന്നത്. ‘ഹെയർ കട്ട്’ എന്ന് പേരിട്ട് തലവെട്ടാണ് സത്യത്തിൽ നടക്കുന്നതെന്ന് ബിനോയ് വിശ്വം പറഞ്ഞു.