ന്യൂഡൽഹി: കേന്ദ്രസർക്കാർ വകുപ്പുകൾക്കു കീഴിലെ കൂടുതൽ ലാബുകളിൽ കോവിഡ് പരിശോധനയ്ക്ക് അനുമതി നൽകി ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് (ഐ.സി.എം.ആർ.).
ഡിപ്പാർട്ട്മെന്റ് ഓഫ് ബയോടെക്നോളജി, ഡിപ്പാർട്ട്മെന്റ് ഓഫ് സയൻസ് ആൻഡ് ടെക്നോളജി, കൗൺസിൽ ഓഫ് സയൻസ് ആൻഡ് ഇൻഡസ്ട്രിയൽ റിസർച്ച്, ഡിപ്പാർട്ട്മെന്റ് ഓഫ് ആറ്റമിക് എനർജി എന്നീ വകുപ്പുകൾക്ക് കീഴിലെ ലാബുകൾക്കാണ് പരിശോധനാനുമതി. ഐ.സി.എം.ആറിന്റെ നിർദേശങ്ങൾ കർശനമായി പാലിച്ചുവേണം പരിശോധനകൾ നടത്താൻ. കോവിഡ് അത്യന്തം അപകടകരമായ രോഗാണുവാണെന്നും ലാബുകളിൽ കൃത്യമായ പരിശീലനം ലഭിച്ചവരല്ലാതെ പരിശോധന നടത്തുന്നത് അപകടമാണെന്നും ഐ.സി.എം.ആർ. അറിയിച്ചു.