ന്യൂഡൽഹി: കോവിഡ് വ്യാപനം കണക്കിലെടുത്ത് രാജ്യത്തുടനീളം സൗജന്യ മെഗാവാക്സിനേഷൻ ഡ്രൈവ് നടത്തണമെന്ന് 13 പ്രതിപക്ഷപാർട്ടികളുടെ നേതാക്കൾ സംയുക്തപ്രസ്താവനയിൽ കേന്ദ്രത്തോടാവശ്യപ്പെട്ടു.

എല്ലാ ആശുപത്രികളിലേക്കും ആരോഗ്യകേന്ദ്രങ്ങളിലേക്കും തടസ്സമില്ലാതെ ഓക്സിജൻ വിതരണം ഉറപ്പാക്കണമെന്നും വാക്സിനേഷൻ ഡ്രൈവിനായി 35,000 കോടി രൂപ നീക്കിവെക്കണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു. കോൺഗ്രസ് പ്രസിഡന്റ് സോണിയാഗാന്ധി, ജെ.ഡി.എസ്. നേതാവും മുൻ പ്രധാനമന്ത്രിയുമായ എച്ച്.ഡി. ദേവഗൗഡ, എൻ.‌സി.‌പി. നേതാവ് ശരദ് പവാർ, ശിവസേനാ മേധാവി ഉദ്ദവ് താക്കറെ, ടി.എം.സി. നേതാവ് മമത ബാനർജി എന്നിവരടങ്ങുന്ന സംഘമാണ് പ്രസ്താവനയിൽ ഒപ്പിട്ടത്.