ന്യൂഡൽഹി: ഇടതുപക്ഷത്തിൽ വീണ്ടും വിശ്വാസമർപ്പിക്കുകയും അഭൂതപൂർവമായി ഇടതുസർക്കാരിനെ വീണ്ടും തിരഞ്ഞെടുക്കുകയുംചെയ്ത കേരളത്തിലെ ജനങ്ങളെ അഭിവാദ്യം ചെയ്യുന്നുവെന്ന് സി.പി.എം. ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി.

“കേരളം നേരിട്ട എല്ലാ വെല്ലുവിളികളെയും അതിജീവിച്ച ഇടതുസർക്കാരിൽ ജനങ്ങൾ വീണ്ടും വിശ്വാസമർപ്പിച്ചു. എങ്ങനെയാണ് പകർച്ചവ്യാധിയെ നേരിടേണ്ടതെന്ന് ഇടതുസർക്കാർ ലോകത്തിനുമുന്നിലൊരു കേരള മോഡൽ കാണിച്ചുകൊടുത്തു. ജീവിതപ്രശ്നങ്ങൾക്കും പകർച്ചവ്യാധിക്കും പുറമേ മതേതര-ജനാധിപത്യ ഇന്ത്യയുടെ ഭരണഘടനാസംരക്ഷണമാണ് മുന്നിലുള്ള വെല്ലുവിളികൾ. സി.പി.എം. നയിക്കുന്ന ഇടതുമുന്നണി സർക്കാർ അതിനുള്ള കടമ നിറവേറ്റും. വെല്ലുവിളികളെ നേരിടാനുള്ള ഘട്ടങ്ങളിലൊക്കെ ഒറ്റക്കെട്ടായി ഇടതുപക്ഷത്തിനൊപ്പം നിലയുറപ്പിച്ച കേരളത്തിലെ ജനങ്ങൾ ഇനിയുമത്‌ തുടരുമെന്നും പ്രതീക്ഷിക്കുന്നു”- അദ്ദേഹം പറഞ്ഞു.