ന്യൂഡൽഹി: കോവിഡ് ബാധിച്ച് 165 പത്രപ്രവർത്തകർ ഇന്ത്യയിൽ മരിച്ചെന്ന് രാഹുൽ ഗാന്ധി. ഇതുസംബന്ധിച്ച റിപ്പോർട്ട് തന്റെ ട്വിറ്ററിൽ നൽകിയാണ് രാഹുൽ ഗാന്ധി പ്രതികരിച്ചത്. 24 മണിക്കൂർ വാർത്തകൾ നൽകുന്നവരുടെ സ്ഥിതി കാണുകയെന്ന സന്ദേശത്തോടെയാണ് റിപ്പോർട്ട് രാഹുൽ ട്വീറ്റ് ചെയ്തത്.

165 ഇന്ത്യൻ പത്രപ്രവർത്തകർ കോവിഡ് ബാധിച്ച് ഇതുവരെ മരിച്ചു. ഏപ്രിലിൽ പ്രതിദിനം ശരാശരി രണ്ട് പത്രപ്രവർത്തകർ വീതം മരിച്ചെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ, പത്രപ്രവർത്തകരെ കോവിഡിനെതിരേയുള്ള മുൻനിര പോരാളികളായി കരുതണമെന്ന ആവശ്യം ഉയർന്നുവരുകയാണ്.