മുംബൈ: മുംബൈ മെട്രോപൊളിറ്റൻ നഗരപരിധിയിലും സമീപവുമുള്ള ചില പ്രധാന സ്റ്റേഷനുകളിലെ പ്ലാറ്റ്‌ഫോം ടിക്കറ്റ് നിരക്ക് 50 രൂപയായി വർധിപ്പിച്ചു. കോവിഡ് പടരുന്ന സാഹചര്യത്തിൽ വേനലവധിക്കാലത്തെ തിരക്ക് കുറയ്ക്കാനാണ് ഈ നടപടി. ഛത്രപതി ശിവാജി ടെർമിനസ്, ദാദർ, ലോകമാന്യതിലക് ടെർമിനസ്, താനെ, കല്യാൺ, പൻവേൽ, ഭിവൺഡി റോഡ് തുടങ്ങിയ സ്റ്റേഷനുകളിലെ പ്ലാറ്റ്‌ഫോം ടിക്കറ്റ് നിരക്കാണ് പത്തു രൂപയിൽനിന്ന് 50 രൂപയാക്കി ഉയർത്തിയത്. ജൂൺ 15 വരെ ഈ നിരക്ക് പ്രാബല്യത്തിലുണ്ടാവുമെന്ന് മധ്യ റെയിൽവേ ചീഫ് പബ്ലിക് റിലേഷൻസ് ഓഫീസർ ശിവാജി സൂത്തർ അറിയിച്ചു.