ന്യൂഡൽഹി: ഖത്തറിലെ ദോഹയിൽ വ്യാജരേഖകളുപയോഗിച്ച് സാമ്പത്തികതട്ടിപ്പ് നടത്തിയ മലയാളി അക്കൗണ്ടന്റിന്റെ 1.54 കോടി രൂപയുടെ സമ്പാദ്യം എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) കണ്ടുകെട്ടി. ദോഹയിലെ സ്വകാര്യ കമ്പനിയിൽ ജോലിചെയ്യവേ മൂന്നുകോടിയോളം രൂപ തട്ടിയെടുത്ത ശ്യാംരാജ് നടരാജനെതിരേയാണ് നടപടി.

സ്ഥിരനിക്ഷേപമായ 60 ലക്ഷം രൂപയും കേരളത്തിലെ 90 ലക്ഷം രൂപ വിലമതിക്കുന്ന വീടും സ്ഥലവുമാണ് കണ്ടുകെട്ടിയത്. കേരള പോലീസ് ശ്യാംരാജിനും മറ്റു പ്രതികൾക്കുമെതിരേ രജിസ്റ്റർചെയ്ത പ്രാഥമികാന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഇ.ഡി. അന്വേഷണം ആരംഭിച്ചത്. ഇയാളുടെ ബാങ്ക് അക്കൗണ്ടുകളുടെ വിവരങ്ങൾ പരിശോധിക്കുന്നതിനിടെ വിദേശത്തുനിന്നുൾപ്പെടെ വൻതുകയുടെ ഇടപാടുകൾ നടന്നതായി കണ്ടെത്തുകയായിരുന്നു.