ബെംഗളൂരു: കോവിഡ് ബാധിച്ച തൃശ്ശൂർ സ്വദേശിനി ബെംഗളൂരുവിൽ മരിച്ചു. തൃശ്ശൂർ വെട്ടുകാട് തേവലക്കുടി സ്വദേശി ബീന ബെന്നി(52)യാണ് മരിച്ചത്. മുത്തൂറ്റ് ഫിനാൻസ് എച്ച്.ആർ.ബി.ആർ. ലേഔട്ട് ശാഖയിൽ മാനേജരായിരുന്നു. ബെംഗളൂരു ബൈരതി ബ്ലെസിങ് ഗാർഡനിലായിരുന്നു താമസം. ജൂലായ് 20-നാണ് രോഗലക്ഷണങ്ങൾ കണ്ടതിനെത്തുടർന്ന് കോവിഡ് പരിശോധന നടത്തിയത്. കോവിഡ് സ്ഥിരീകരിച്ചതോടെ മൈസൂരു ബാങ്ക് സർക്കിൾ സെയ്ന്റ് മാർത്താസ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഞായറാഴ്ച വൈകീട്ടോടെയായിരുന്നു മരണം. ഇതോടെ കർണാടകത്തിൽ കോവിഡ് ബാധിച്ച് മരിച്ച മലയാളികളുടെ എണ്ണം ഏഴായി. ഭർത്താവ്: ബെന്നി (സൗത്ത് ഇന്ത്യൻ ബാങ്ക്, ബെംഗളൂരു). മകൻ: ബെന്നറ്റ്.