ന്യൂഡൽഹി : റെയിൽവേയുടെ ചരിത്രത്തിൽ ആദ്യമായി വെർച്വൽ വിരമിക്കൽ ചടങ്ങ് നടത്തി. കഴിഞ്ഞമാസം 31-നു വിരമിച്ച 2320 ഉദ്യോഗസ്ഥർക്കും ജീവനക്കാർക്കും വേണ്ടിയാണ് വെർച്വൽ വിരമിക്കൽ ചടങ്ങ് സംഘടിപ്പിച്ചത്.

സോണുകളിലെയും ഡിവിഷനുകളിലെയും പ്രൊഡക്ഷൻ യൂണിറ്റുകളിലെയും ഉദ്യോഗസ്ഥരും ജീവനക്കാരും പങ്കെടുത്തു. വിരമിച്ചവരുമായി റെയിൽവേ മന്ത്രി പീയൂഷ് ഗോയൽ സംസാരിച്ചു. കോവിഡ് കാലത്ത് റെയിൽവേ മികച്ച സേവനങ്ങളാണു കാഴ്ചവെച്ചതെന്ന് മന്ത്രി പറഞ്ഞു.

സഹമന്ത്രി സുരേഷ് സി. അംഗടി, റെയിൽവേ ബോർഡ് സെക്രട്ടറി സുശാന്ത് കുമാർ മിശ്ര, മുതിർന്ന റെയിൽവേ ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.