ബറൂച്ച്: ഗുജറാത്തിലെ കോവിഡ് ആശുപത്രിയിലുണ്ടായ തീപ്പിടിത്തത്തിൽ 18 കോവിഡ് രോഗികൾ വെന്തുമരിച്ചു. ശനിയാഴ്ച രാവിലെ ബറൂച്ചിലെ വെൽഫെയർ കോവിഡ് ആശുപത്രിയിലെ കോവിഡ് വാർഡിലാണ് അപകടമുണ്ടായത്. ഷോർട്ട് സർക്യൂട്ടാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.

അമ്പതോളം രോഗികളാണ് ആശുപത്രിയിൽ ഉണ്ടായിരുന്നത്. മറ്റ് രോഗികളെ സുരക്ഷിതസ്ഥലത്തേക്ക് മാറ്റി. അഗ്നിശമന ഉദ്യോഗസ്ഥരും നാട്ടുകാരും ചേർന്ന് ഒരുമണിക്കൂറെടുത്താണ് തീ നിയന്ത്രണവിധേയമാക്കിയത്.

ഒരുമാസത്തിനിടെ ആറ് തീപ്പിടിത്തങ്ങൾ

ഏപ്രിൽ 28: മഹാരാഷ്ട്രയിലെ താനെയിൽ പ്രൈം ക്രിട്ടിക്ക് കെയർ ആശുപത്രി- നാലു മരണം

ഏപ്രിൽ 26:ഗുജറാത്തിലെ സൂറത്തിലെ ആയുഷ് ആശുപത്രി- നാലു മരണം

ഏപ്രിൽ 26:മുംബൈ ഭാണ്ഡുവിലെ സൺറൈസ്‌ ആശുപത്രി-പത്തു മരണം

ഏപ്രിൽ 23: മഹാരാഷ്ട്രയിലെ വിജയ് വല്ലഭ ആശുപത്രി- 12 മരണം

ഏപ്രിൽ 18: ചണ്ഡീഗഢിലെ റായ്പുറിലെ സ്വകാര്യ ആശുപത്രി- അഞ്ചു മരണം

ഏപ്രിൽ നാല്:മഹാരാഷ്ട്രയിലെ ഉജ്ജെൻ- എല്ലാവരെയും രക്ഷിച്ചു