ന്യൂഡൽഹി: കേന്ദ്രമന്ത്രിമാരുൾപ്പെടെയുള്ള ബി.ജെ.പിയുടെ ജനപ്രതിനിധികൾ സ്വന്തം നിയോജകമണ്ഡലത്തിൽ വേണം കോവിഡ് പ്രതിരോധ കുത്തിവെപ്പെടുക്കാനെന്ന് പാർട്ടി നിർദേശം. പണംകൊടുത്ത് സ്വകാര്യാശുപത്രികളിൽ നിന്നുവേണം വാക്സിനെടുക്കാൻ. സർക്കാർ ആശുപത്രിയിലെ സൗജന്യ വാക്സിൻ സാധാരണക്കാർക്കു ലഭിക്കുന്നതിനുവേണ്ടിയാണ് ഈ നിർദേശമെന്ന് നേതാക്കൾ പറഞ്ഞു.

ജനങ്ങൾക്കിടയിൽ വാക്സിനെക്കുറിച്ച് വിശ്വാസമുണ്ടാക്കുന്നതിനുകൂടിയാണ് ഈ നിർദേശം. കേന്ദ്രമന്ത്രിമാർ പണം കൊടുത്ത് വാക്സിനെടുക്കാനാണ് തീരുമാനിച്ചിരിക്കുന്നതെന്ന് മന്ത്രി രവിശങ്കർ പ്രസാദ് പിന്നീടു വ്യക്തമാക്കി.