ന്യൂഡൽഹി: തൃശ്ശൂരിലെ കുട്ടാനെല്ലൂരിൽ വനിതാ ഡോക്ടറെ കുത്തിക്കൊലപ്പെടുത്തിയ കേസിലെ പ്രതി മഹേഷിന്റെ ജാമ്യം റദ്ദാക്കണമെന്ന സംസ്ഥാന സർക്കാരിന്റെ ഹർജിയിൽ സുപ്രീംകോടതി നോട്ടീസയച്ചു. ജസ്റ്റിസ് ഇന്ദിരാ ബാനർജി അധ്യക്ഷയായ ബെഞ്ചാണ് നോട്ടീസയച്ചത്. കേസ് അടുത്തയാഴ്ച പരിഗണിക്കും.

കഴിഞ്ഞ സെപ്റ്റംബറിലാണ് ഡെന്റൽ ക്ലിനിക് നടത്തിയിരുന്ന സോനാ ജോസിനെ സ്വന്തം പിതാവിന്റെ മുന്നിൽവെച്ച് കൊലപ്പെടുത്തിയത്. 42 ദിവസംമാത്രം ജയിലിൽ കഴിഞ്ഞ മഹേഷിന് ഹൈക്കോടതി അനുവദിച്ച ജാമ്യം റദ്ദാക്കണമെന്ന് സംസ്ഥാന സർക്കാരിനുവേണ്ടി സ്റ്റാൻഡിങ് കോൺസൽ നിഷെ രാജൻ ശങ്കർ വാദിച്ചു.