ചണ്ഡീഗഢ്: കേന്ദ്രസർക്കാരിന്റെ കാർഷികനിയമങ്ങളിൽ പ്രതിഷേധിച്ച് പഞ്ചാബ് നിയമസഭയിൽ ശിരോമണി അകാലിദൾ (എസ്.എ.ഡി.) എം.എൽ.എ. മാരുടെ പ്രതിഷേധം. ബജറ്റ് സമ്മേളനത്തിന്റെ ആദ്യദിനമായ തിങ്കളാഴ്ച ഗവർണർ വി.പി. സിങ് ബദ്‌നോർ പ്രസംഗിക്കാൻ തുടങ്ങിയപ്പോഴാണ് ബിക്രം സിങ് മജീതിയയുടെ നേതൃത്വത്തിലുള്ള എം.എൽ.‌എ.മാർ മുദ്രാവാക്യം മുഴക്കിയത്. സഭയുടെ നടുത്തളത്തിലിറങ്ങിയ അവർ കടലാസുകൾ വലിച്ചെറിഞ്ഞു. കാർഷിക നിയമങ്ങളെ എതിർത്ത് നിയമസഭ പാസാക്കിയ ഭേദഗതി ബില്ലുകൾ രാഷ്ട്രപതിക്കയക്കാതിരുന്ന ഗവർണറുടെ നടപടിയെയും അവർ ചോദ്യംചെയ്തു.