ന്യൂഡൽഹി: തിങ്കളാഴ്ച രാവിലെ അവസാനിച്ച 24 മണിക്കൂറിൽ രാജ്യത്ത് പുതുതായി 15,510 പേർക്ക് കോവിഡ് ബാധിച്ചു. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 1,10,96,731 ആയി. 1,68,627 പേരാണ് ചികിത്സയിലുള്ളത്. 1,07,86,457 പേർ രോഗമുക്തരായി.

106 പേർ മരിച്ചു, ഇതോടെ ആകെ മരണം 1,57,157 ആയി. രാജ്യത്ത് 1,43,01,266 പേരാണ് കോവിഡ് വാക്സിൻ സ്വീകരിച്ചത്.