ന്യൂഡൽഹി: കഴിഞ്ഞവർഷം വരെ കേന്ദ്രസർക്കാർ സർവീസിലുള്ളത് 3,94,490 ഒ.ബി.സി.ക്കാർ.

പട്ടികവിഭാഗത്തിന്റെ പ്രാതിനിധ്യം 3,13,056 ലക്ഷവും പട്ടികവർഗത്തിന്റേത് 1,40,175 ലക്ഷവും ആണെന്ന് സാമൂഹിക നീതി-ശാക്തീകരണ മന്ത്രി പ്രതിമ ഭൗമിക് രാജ്യസഭയിൽ അറിയിച്ചു. ലോക് താന്ത്രിക് ജനതാദൾ അംഗം എം.വി. ശ്രേയാംസ് കുമാറിന്റെ ചോദ്യത്തിന് മറുപടിയായാണിത്. സാമൂഹികമായും വിദ്യാഭ്യാസപരമായും പിന്നാക്കം നിൽക്കുന്നവർക്ക് (ഒ.ബി.സി.) മണ്ഡൽ കമ്മിഷൻ റിപ്പോർട്ട് പ്രകാരമുള്ള 27 ശതമാനം സംവരണം കേന്ദ്രസർക്കാർ സർവീസ് ജോലിയിലും സർക്കാർ വിദ്യാലയത്തിൽ പ്രവേശിക്കാനും നൽകുന്നുണ്ടെന്നും മന്ത്രി അറിയിച്ചു.