ന്യൂഡൽഹി: സർക്കാർ അഹങ്കാരം വെടിയണമെന്നും കാർഷികനിയമങ്ങളിൽ പ്രതിഷേധിക്കുന്ന കർഷകർക്ക് നീതിനൽകണമെന്നും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ‘ഭക്ഷണമുണ്ടാക്കുന്നവൻ റോഡിലും വയലിലും പ്രതിഷേധത്തിലാണ്. കർഷകരുടെ കഠിനാധ്വാനത്തിന് നാമെല്ലാവരും കടപ്പെട്ടിരിക്കുന്നു. ഈ കടം ഇല്ലാതാവുക അവർക്ക് നീതിയും അവകാശങ്ങളും നൽകുന്നതിലൂടെമാത്രമാണ്; മോശമായി പെരുമാറുമ്പോഴോ ലാത്തികൊണ്ടടിക്കുകയും കണ്ണീർവാതകം പ്രയോഗിക്കുകയും ചെയ്യുമ്പോഴോ അല്ല’ -രാഹുൽ ട്വിറ്ററിൽ കുറിച്ചു.