ന്യൂഡൽഹി: പ്രവാസി ഇന്ത്യക്കാർക്ക് ഇ-തപാൽവോട്ട് സൗകര്യം ഏർപ്പാടാക്കണമെന്ന ശുപാർശ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ വീണ്ടും സർക്കാരിന് സമർപ്പിച്ചു. ഇ-തപാൽവോട്ട് പ്രായോഗികമല്ലെന്ന കാരണത്താൽ സർക്കാർ ഒരുതവണ ഇത് തള്ളിയിരുന്നു. തുടർന്ന് കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിനുതൊട്ടുമുമ്പ്്് പ്രവാസികൾക്ക് മുക്ത്യാർവോട്ട് (പ്രോക്സിവോട്ട്്്) നൽകാൻ തീരുമാനവുമായി. അതിനായി കൊണ്ടുവന്ന നിയമഭേദഗതി ബിൽ ലോക്‌സഭ അംഗീകരിച്ചെങ്കിലും രാജ്യസഭയിൽ പാസാക്കാൻ സാധിച്ചില്ല. ലോക്‌സഭ പിരിച്ചുവിട്ടതോടെ ബിൽ കാലഹരണപ്പെട്ടു. ഈ പശ്ചാത്തലത്തിലാണ് തപാൽവോട്ട് ശുപാർശ കമ്മിഷൻ വീണ്ടും നിയമമന്ത്രാലയത്തിന് നൽകിയത്.