ന്യൂഡൽഹി: കോവിഡ് ഗുരുതരമാവുന്നവർക്ക് നൽകുന്ന റെംഡെസിവിർ മരുന്നിന്റെ ഉത്പാദനം പത്തിരട്ടിയായി. പ്രതിദിന ഉത്പാദനം 33,000 കുപ്പിയിൽനിന്ന് മൂന്നരലക്ഷമായതായി രാസവകുപ്പ് സഹമന്ത്രി മൻസൂക് മാണ്ഡവ്യ പറഞ്ഞു. ഇവ ഉത്പാദിപ്പിക്കുന്ന പ്ലാന്റുകളുടെ എണ്ണം 20-ൽനിന്ന് 60 ആയിട്ടുണ്ട്.

റെംഡെസിവിർ കേന്ദ്രം സംഭരിച്ച് സംസ്ഥാനങ്ങൾക്ക് നൽകിവന്ന രീതി അവസാനിപ്പിച്ചു. ഇക്കഴിഞ്ഞ മാസങ്ങളിൽ കടുത്തക്ഷാമം നേരിട്ടപ്പോഴാണ് കേന്ദ്രം നിയന്ത്രണം ഏറ്റെടുത്തത്. കരിഞ്ചന്തയിൽ വൻവിലയ്ക്കാണ് പലരും മരുന്ന് വാങ്ങിക്കൊണ്ടിരുന്നത്. കരുതലെന്ന നിലയ്ക്ക് കേന്ദ്രം 50 ലക്ഷം മരുന്നുകൾ വാങ്ങി സൂക്ഷിക്കുമെന്ന് മന്ത്രി അറിയിച്ചു.

Content Highlights: "Remdesivir Production Ramped Up 10 Times": Centre Halts State Allocation