ന്യൂഡൽഹി: മലയാളികൾ മാംസത്തിനുപകരം മത്സ്യം കഴിക്കണമെന്ന്‌ വിശ്വഹിന്ദു പരിഷത് (വി.എച്ച്.പി.) അന്താരാഷ്ട്ര വർക്കിങ് പ്രസിഡന്റ് അലോക് കുമാർ. കേരളം ഒരു തീരദേശ സംസ്ഥാനമാണെന്നും അവിടെ ധാരാളം മീൻപിടിത്തം നടക്കുന്നുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഡൽഹിയിൽ തിങ്കളാഴ്ച ഗവേണിങ് കൗൺസിൽ യോഗത്തിനുശേഷം മാധ്യമപ്രവർത്തകരോടാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

പശുക്കളെ സംരക്ഷിക്കാനായി ഒരു മന്ത്രാലയം രൂപവത്കരിക്കാൻ കേന്ദ്ര, സംസ്ഥാന സർക്കാരുകളോട് ആവശ്യപ്പെടുന്നതിന്റെ ഭാഗമായി വി.എച്ച്.പി. ഒരു പ്രമേയം പാസ്സാക്കിയെന്നും അദ്ദേഹം വ്യക്തമാക്കി.