ദേശീയ വിദ്യാഭ്യാസ നയത്തിലൂടെ സാങ്കേതിക വിദ്യാഭ്യാസ മേഖലയിൽ എന്തെല്ലാം മാറ്റങ്ങളാണ് ലക്ഷ്യമിടുന്നത്.
= സാങ്കേതിക വിദ്യാഭ്യാസരംഗം ഉൾപ്പെടെയുള്ള ഉന്നത വിദ്യാഭ്യാസ മേഖല മൾട്ടിഡിസിപ്ലിനറി, ക്രോസ് ഡിസിപ്ലിനറി എന്നിവയ്ക്ക് ഊന്നൽ നൽകും. ഇപ്പോൾ പഠിക്കുന്ന വിഷയങ്ങൾ കൂടാതെ മറ്റ് മേഖലകൾകൂടി പഠിക്കാൻ അവസരം നൽകുന്നതാണ് പുതിയ മാറ്റം. മൂക് (മാസീവ് ഓപ്പൺ ഓൺലൈൻ കോഴ്‌സ്) കോഴ്‌സുകൾക്ക് 40 ശതമാനം ക്രെഡിറ്റ് നൽകുന്നതിലൂടെ രാജ്യത്തെ മികച്ച അധ്യാപകരുടെ ക്ലാസുകൾ പ്രയോജനപ്പെടുത്താം. സിദ്ധാന്തത്തിനും പരീക്ഷണത്തിനും ഒരുപോലെ പ്രാധാന്യം നൽകിയാണ് വിദ്യാഭ്യാസനയം നടപ്പാക്കുന്നത്.

 ഇന്റർനെറ്റ് ഓഫ് തിങ്‌സ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, റോബോട്ടിക്സ് ഉൾപ്പെടെയുള്ള വിവിധ മേഖലകളിൽ ഇന്ത്യയിലെ വിദ്യാർഥികൾ എങ്ങനെ മുന്നേറണം
= എ.ഐ., ഐ.ഒ.ടി., എം. എൽ., 3ഡി പ്രിന്റിങ്, റോബോട്ടിക്സ്, ക്ലൗഡ് ആൻഡ് ക്വാണ്ടം കംപ്യൂട്ടിങ്, എ.ആർ./വി.ആർ., ഡേറ്റാ അനലറ്റിക്‌സ്, സൈബർ സെക്യൂരിറ്റി, ബ്ലോക് ചെയ്ൻ തുടങ്ങിയ മേഖലയിലെ അധ്യാപകർക്ക് എ.ഐ.സി.ടി.ഇ.യുടെ ട്രെയിനിങ് ആൻഡ് ലേണിങ് അക്കാദമി വഴി പരിശീലനം നൽകുന്നുണ്ട്. ഇവർക്കെല്ലാം അവരുടെ കോളേജുകളിൽ ഈ കോഴ്‌സുകൾ പഠിപ്പിക്കാൻ കഴിയും. എൻ.ഇ.എ.ടി. പ്ലാറ്റ്‌ഫോമിലൂടെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അടിസ്ഥാനമാക്കിയുള്ള പഠന സംവിധാനങ്ങൾ ലഭ്യമാണ്. മൈക്രോസോഫ്റ്റ്, ഗൂഗിൾ, എം. ഐ.ടി. എഡ്എക്‌സ്, ഐ.ബി.എം., നാസ്‌കോം, സിസ്‌കോ ഉൾപ്പെടെയുള്ളവ വിദ്യാർഥികൾക്കും അധ്യാപകർക്കുമായി ഈ വിഷയങ്ങളിൽ പരിശീലനം നൽകുന്നു. ഈ മേഖലയിൽ വിദ്യാർഥികൾക്ക് അവരുടെ കഴിവുകൾ അവതരിപ്പിക്കാനും ചർച്ചകൾ നടത്താനും സ്മാർട്ട് ഇന്ത്യ ഹാക്കത്തോൺ തുടർച്ചയായി നടത്തുന്നു. വ്യാവസായിക മേഖലയിലെ ഇ​ന്റേൺഷിപ്പുകൾ പ്രയോജനപ്പെടുത്തണം.

 കോവിഡ് കാലത്ത് എൻജിനിയറിങ് വിദ്യാർഥികൾക്ക് പ്രാക്ടിക്കൽ ക്ലാസ് ലഭിക്കുന്നില്ല. ഇതിനെ എങ്ങനെ മറികടക്കാം
= പ്രാക്ടിക്കൽ പരീക്ഷകൾ പ്രധാനപ്പെട്ടതാണ്. വെർച്വൽ ലാബുകളിലൂടെ ഈ പ്രശ്നത്തെ മറികടക്കാം. സയൻസ്, എൻജിനിയറിങ് വിഷയങ്ങൾക്ക് വെർച്വൽ ലാബുകൾ എത്രയോ മുൻപുതന്നെ വിദ്യാർഥികൾ ഉപയോഗിക്കുന്നുണ്ട്. കോവിഡിന്റെ പശ്ചാത്തലത്തിൽ ലാബ് അധിഷ്ഠിത പഠനത്തിന് വെർച്വൽ ലാബുകൾ ഉപയോഗിക്കണം. ലാബുകളിൽ പോയി ചെയ്യുന്ന പരീക്ഷണങ്ങളാണ് വെർച്വൽ ലാബിലും ഉള്ളത്.


‘എൻജിനിയറിങ്, സയൻസ്: പഠനവും ജോലിയും’ -മാതൃഭൂമി വെബിനാർ

എൻജിനിയറിങ്, സയൻസ് മേഖലയിലെ പുതിയ പ്രവണതകൾ അറിയാനും പഠനത്തിനുശേഷം മികച്ച ജോലിനേടാനും വെബിനാറിൽ പങ്കെടുക്കാം

പ്ലസ്ടുവിനുശേഷം എൻജിനിയറിങ്, സയൻസ് മേഖലയിലെ ഉന്നതപഠനരംഗത്തെക്കുറിച്ച് അറിയാൻ മാതൃഭൂമി ‘ആസ്ക് എക്സ്‌പേർട്ട് 2021’ വെബിനാറിൽ പങ്കെടുക്കാം. എൻജിനിയറിങ്, സയൻസ് മേഖലയിലെ പുതിയ പ്രവണതകൾ മനസ്സിലാക്കി ഓരോ കോഴ്‌സും തിരഞ്ഞെടുക്കാം. പഠിക്കുമ്പോഴും ശേഷവും മികച്ച ജോലി എങ്ങനെ തിരഞ്ഞെടുക്കാമെന്ന് വെബിനാറിൽ വിദഗ്ധർ വിശദീകരിക്കും. ഏതെല്ലാം വിഷയങ്ങളും അതുമായി ബന്ധപ്പെട്ട് എന്തെല്ലാം തൊഴിലുകളും ഉണ്ടെന്ന് മനസ്സിലാക്കിവേണം പഠനം തുടങ്ങാൻ. വെബിനാറിൽ മാതൃഭൂമിയുമായി സഹകരിക്കുന്നത് അമൃത വിശ്വവിദ്യാപീഠമാണ്.
പ്ലസ്ടു ഫ ലം അറിയുന്നതിനുമുമ്പേ തയ്യാറെടുപ്പുകൾ തുടങ്ങാം. അതിനുള്ള വഴികാട്ടിയാണ് വെബിനാർ.

06-08-21. 3.00 P.M
ഉയർന്ന വേതനമുള്ള തൊഴിൽ നേടാൻ ഭാവി എൻജിനിയർമാർ അറിഞ്ഞിരിക്കേണ്ട നൈപുണികൾ.
(ടി.പി. ശ്രീനിവാസൻ, മുൻ ഇന്ത്യൻ അംബാസഡർ. കേരള ഉന്നതവിദ്യാഭ്യാസ കൗൺസിൽ മുൻ വൈസ് ചെയർമാൻ)    

07-08-21 3.00 P.M
റോബോട്ടിക്സ്, ഐ.ഒ.ടി., എ.ഐ., സൈബർസുരക്ഷ എന്നിവ കേന്ദ്രീകരിച്ച പാഠ്യപദ്ധതി
(സിജോ കുരുവിള ജോർജ്, സ്ഥാപക സി. ഇ.ഒ., സ്റ്റാർട്ടപ്പ് വില്ലേജ്, കേന്ദ്ര സയൻസ് ആൻഡ് ടെക്‌നോളജി പോളിസി വിദഗ്ധസമിതി അംഗം)        

09-08-21 3.00 P.M
എൻജിനിയറിങ് കരിയർപ്ലാനിങ്: എൻജിനിയറിങ് ബ്രാഞ്ചുകളെക്കുറിച്ച് വിശദമായി അറിയാം തിരഞ്ഞെടുക്കാം
(ഡോ. കെ.എ. നവാസ്, മുൻ പ്രൊഫസർ, ഇലക്‌ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ എൻജിനിയറിങ്, ഗവ. കോളേജ് ഓഫ് എൻജിനിയറിങ് കണ്ണൂർ)    

10-08-21 3.00 P.M
വിദേശത്തെ തൊഴിൽസാധ്യതകൾ: ഭാവി എൻജിനിയർമാർക്ക് എങ്ങനെ മികച്ച കരിയർ ആസൂത്രണംചെയ്യാം
ഡോ. ദീപക് പദ്മനാഭൻ, അസോസിയേറ്റ് പ്രൊഫസർ, സ്കൂൾ ഓഫ് ഇലക്‌ട്രോണിക്സ്, ഇലക്‌ട്രിക്കൽ എൻജിനിയറിങ് ആൻഡ് കംപ്യൂട്ടർ സയൻസ്, ക്യൂൻസ് യൂണിവേഴ്‌സിറ്റി ബെൽഫാസ്റ്റ്, യു.കെ.

11-08-21 3.00 P.M
എ.ഐ., ഐ.ഒ.ടി., റോബോട്ടിക്സ്, ഓട്ടോമേഷൻ എന്നിവയുടെ ഉപയോഗം
(ജോയ് സെബാസ്റ്റ്യൻ സി.ഇ.ഒ.ആൻഡ്‌ കോ-ഫൗണ്ടർ ടെക്‌ജെൻഷ്യ)

12-08-2021 3.00 P.M
ശാസ്ത്ര പഠനം ഇന്ത്യയിൽ
(ഡോ. എസ്. രാജൂകൃഷ്ണൻ, എജ്യുക്കേഷൻ ആൻഡ്‌ കരിയർ കോളമിസ്റ്റ്  (മാതൃഭൂമി ദിനപത്രം, തൊഴിൽവാർത്ത). കേരള പ്രവേശനപരീക്ഷാ മുൻ ജോയന്റ് കമ്മിഷണർ)    

13-08-2021 3.00 P.M
ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, മെഷീൻ ലേണിങ് എന്നിവയുടെ ഭാവിസാധ്യതകൾ
(ഡോ. ജി. ഗോപകുമാർ, അസിസ്റ്റന്റ് പ്രൊഫസർ, സ്കൂൾ ഓഫ് എൻജിനിയറിങ്, അമൃത വിശ്വവിദ്യാപീഠം)    


രജിസ്റ്റർചെയ്യാം:

https://www.mathrubhumi.com/askexpert2021/

6238226715, 8594006363
(രാവിലെ ഒൻപതുമുതൽ വൈകീട്ട് ആറ് വരെ ഫോൺ വിളിച്ച്‌ രജിസ്റ്റർ ​െചയ്യാം)