: ഏഷ്യൻ, ആഫ്രിക്കൻ, തെക്കേ  അമേരിക്കൻ രാജ്യങ്ങളിലെ ഗവേഷകർക്ക് നൽകുന്ന അർഗലാൻഡർ സ്കോളർഷിപ്പിന് ജർമനിയിലെ യൂണിവേഴ്സിറ്റി ഓഫ് ബോൺ അപേക്ഷ ക്ഷണിച്ചു. മൂന്നുമാസംമുതൽ ഒരു വർഷത്തേക്കാണ് സ്കോളർഷിപ്പ്. 
ട്രാവൽ അലവൻസും മാസ സ്കോളർഷിപ്പുമായി 1500 യൂറോ (ഏകദേശം 1,33,000 രൂപ), അനുഗമിക്കുന്ന കുടുംബാംഗങ്ങൾക്ക് അധിക ഫണ്ടിങ് (250 മുതൽ 300 യൂറോവരെ), മാസം 300 യൂറോ വരെയുള്ള റിസർച്ച് എക്സ്പൻസ് അലവൻസ് തുടങ്ങിയവ ഫണ്ടിങ്ങിൽ ഉൾപ്പെടും. അപേക്ഷകർ സ്കോളർഷിപ്പ് കാലയളവിനു ശേഷം സ്വന്തം രാജ്യത്തുതന്നെ ഗവേഷണം പൂർത്തിയാക്കണം. 
2022 ജനവരി മുതൽ ജൂലായ്‌ വരെയുള്ള കാലയളവിലെ ഫണ്ടിങ്ങിനായി പരിഗണിക്കപ്പെടാനുള്ള അപേക്ഷ മേയ് 31 വരെ നൽകാം. ബോൺ യൂണിവേഴ്‌സിറ്റിയിലെ ഒരു ഫുൾടൈം ഫൊഫസർ ആണ് വിദ്യാർഥിക്കുവേണ്ടി https://www.uni-bonn.de/international/ ലെ സ്കോളർഷിപ്പ് ലിങ്ക് വഴി അപേക്ഷ നൽകേണ്ടത്. 
വിശദാംശങ്ങൾ സ്കോളർഷിപ്പ് ലിങ്കിൽ.