പുതിയകാവിൽ എന്റർടെയ്‌ൻമെൻറ്‌സിന്റെ ബാനറിൽ വിനീഷ്, ബിനോയ് ഇടത്തിനകത്ത്, സേവി മാത്യു അറമ്പാകുടി, ബിനു തങ്കച്ചൻ എന്നിവർ ചേർന്ന് നിർമിക്കുന്ന ‘കൗരവസേന’യുടെ കഥയും സംവിധാനവും ഗോപൻ ശ്രീധർ നിർവഹിക്കുന്നു. അങ്കമാലി ഡയറീസിലെ പ്രമുഖ താരങ്ങളായ സിനോജ്, ബിറ്റോ, എന്നിവർക്കൊപ്പം കിരൺരാജ്, വിനീഷ്, ബിനോയ് ഇടത്തിനകത്ത്, ആരുഷ് ദേവ്, ദിനേശ്, മെജോ ജെല്ലിക്കെട്ട്, ഷൈജൻ മണി, ദിനേശ് വാസുദേവ്, സിജു മാപ്രാണി, ജോസ് ഈനൻ, ബിസ, ആതിര, തേജു എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. രചന, സംവിധാനം-ഗോപൻ ശ്രീധർ, ക്യാമറ-മിഥു ബാലകൃഷ്ണൻ, സംഗീതം-വിപിൻ, ആലാപനം-പർവതി രവി. കലാസംവിധാനം-കണ്ണൻ മുണ്ടത്തിക്കോട്, മേക്കപ്പ്-വിജയൻ കേച്ചേരി. പി.ആർ.ഒ.-അയ്മനം സാജൻ.
കയിരു
യു.എസ്.എ. ഫിലിം ഫെസ്റ്റിവലിൽ ബെസ്റ്റ് ഫീച്ചർ ഫിലിമിനുള്ള അവാർഡുകളടക്കം ആറ് ഇന്റർനാഷണൽ അവാർഡുകൾ കരസ്ഥമാക്കിയ തമിഴ് ചിത്രം ‘കയിരു’ 13-ന് റിലീസിനൊരുങ്ങുന്നു. സെവൻ കളേഴ്സ് ബാച്ചിലർ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിന്റെ ബെസ്റ്റ് ആക്ടർ അവാർഡും ലഭിച്ച ചിത്രത്തിന്റെ തിയേറ്റർ റിലീസ് നടത്തുന്നത് മെക്സിക്കോയിലാണ്. എസ്.ആർ. ഗുണ, കാവ്യ മാധവ് എന്നിവർ കേന്ദ്രകഥാപാത്രങ്ങളായി എത്തുന്ന ചിത്രത്തിൽ കന്ദസ്വാമി, ചേരൻ രാജ് എന്നിവർ മറ്റ് പ്രധാന കഥാപാത്രങ്ങളേ അവതരിപ്പിക്കുന്നു. തമിഴ് സംസ്കാരവും അവരുടെ ജീവിതവും ദൃശ്യവത്‌കരിക്കുന്ന ഈ ചിത്രം എല്ലാ തമിഴരുടെയും ജീവിതത്തിലേക്കുള്ള എത്തിനോട്ടമാണെന്ന് സംവിധായകൻ ഐ. ഗണേഷ് പറഞ്ഞു. ഫാസിലിന്റെ നിരവധി ചിത്രങ്ങളിൽ അസോസിയേറ്റ് ഡയറക്ടറായിരുന്നു ഐ. ഗണേഷ്. നിർമാണം: സ്കൈ വേ പിക്ചേഴ്സ്, സംഗീതം: പൃഥ്വി, വിജയ് ആനന്ദ്, ഛായാഗ്രഹണം: ജയൻ ഉണ്ണിത്താൻ, എഡിറ്റിങ്: കാർത്തിക്, വാർത്താപ്രചാരണം: എ.എസ്. ദിനേശ്