നവാഗതരായ ആന്റോ ജോസ് പെരേര, അബി എന്നിവർ തിരക്കഥ രചിച്ച് സംവിധാനംചെയ്യുന്ന സിനിമയാണ് രമേശൻ ഒമ്പതാം വാർഡ്.
ബോബൻ & മോളി എന്റർടെയ്‌ൻമെന്റിന്റെ ബാനറിൽ ബോസും മോളിയുമാണ് ഈ ചിത്രം നിർമിക്കുന്നത്. അർജുൻ അശോക്, ചെമ്പൻ വിനോദ്, ശബരീഷ് വർമ എന്നിവരാണ് ചിത്രത്തിലെ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
ഗായത്രി അശോകാണ് നായിക. രൺജി പണിക്കർ, ജോണി ആന്റണി, സാബുമോൻ, മാമുക്കോയ, അനൂപ് പന്തളം, സ്മിനു സിജോ, സിനി ഏബ്രഹാം, സജാത് ബ്രൈറ്റ് മെർലിൻ എന്നിവരും പ്രധാന താരങ്ങളാണ്. ശബരീഷ് വർമയുടെ ഗാനങ്ങൾക്ക് കൈലാസ് മേനോൻ ഈണംപകരുന്നു.
എൽദോ ഐസക്കാണ് ഛായാഗ്രാഹകൻ, എഡിറ്റിങ്: ദീപു ജോസഫ്.