കുഞ്ചാക്കോ ബോബനെ നായകനാക്കി ജിസ് ജോയ് സംവിധാനം ചെയ്യുന്ന ചിത്രമാണ് മോഹൻകുമാർ ഫാൻസ്.
ലിസ്റ്റിൻ സ്റ്റീഫൻ മാജിക്ക് ഫ്രെയിംസിന്റെ ബാനറിൽ നിർമിക്കുന്നു. സിദ്ദിഖും ശ്രീനിവാസനും തുല്യ പ്രാധാന്യമുള്ള കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. സൈജു കുറുപ്പ്, അലൻസിയർ, വിനയ് ഫോർട്ട്, രമേഷ് പിഷാരടി, സുധീർ കരമന, കൃഷ്ണ ശങ്കർ, ടി.ജി. രവി, പ്രശാന്ത് അലക്‌സാണ്ടർ, കെപി.എ.സി. ലളിത, അഞ്ജലി നായർ, ദീപാ തോമസ് എന്നിവരും ഈ ചിത്രത്തിലെ പ്രധാന താരങ്ങളാണ്. സംവിധായകന്റെതാണ് തിരക്കഥയും ഗാനങ്ങളും.
കഥ: ബോബി-സഞ്ജയ്, സംഗീതം: പ്രിൻസ് ജോർജ്. ബാഹുൽ രമേഷ് ഛായാഗ്രഹണവും രതീഷ് രാജ് എഡിറ്റിങ്ങും നിർവഹിക്കുന്നു. വാർത്താപ്രചാരണം: വാഴൂർ ജോസ്.
ഓളെ കണ്ട നാൾ
പുതുമുഖങ്ങളായ ജ്യോതിഷ് ജോ, കൃഷ്ണപ്രിയ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ആഗത് സിനിമാസിന്റെ ബാനറിൽ നവാഗതനായ ജെഫ്‌റി സംവിധാനം ചെയ്യുന്ന ചിത്രമാണ് ഓളെ കണ്ട നാൾ. സന്തോഷ് കീഴാറ്റൂർ, നീനാ കുറുപ്പ്, ശിവജി ഗുരുവായൂർ, പ്രസീദ വാസു, ആംബ്രോ സൈമൺ തുടങ്ങിയവരും ഒട്ടേറെ പുതുമുഖങ്ങളും ചിത്രത്തിൽ അഭിനയിക്കുന്നു. ഡെൽജോ ഡോമനിക്, കൃഷ്ണകുമാർ വർമ എന്നിവരുടെ വരികൾക്ക് ഹിഷാം അബ്ദുൽ വഹാബ് സംഗീതം പകരുന്നു. ഛായാഗ്രഹണം: ശിഹാബ് ഓങ്ങല്ലൂർ, ആലാപനം: വിനീത് ശ്രീനിവാസൻ, ഹിഷാം അബ്ദുൾ വഹാബ്, വാർത്താപ്രചാരണം: എ.എസ്. ദിനേശ്.