‘ഡ്രൈവിങ് ലൈസൻസ്’ എന്ന സൂപ്പർഹിറ്റ് ചിത്രത്തിനുശേഷം ലാൽ ജൂനിയർ സംവിധാനംചെയ്യുന്ന ചിത്രമാണ് Tസുനാമി. പാൻഡ ഡാഡ പ്രൊഡക്‌ഷൻസിന്റെ ബാനറിൽ അലൻ ആന്റണി നിർമിക്കുന്നു.
ബാലു വർഗീസ്, അജു വർഗീസ്, മുകേഷ്, ഇന്നസെന്റ്, സിനോജ് വർഗീസ്, സ്മിനു സിജോ, നിഷ മാത്യു, ദേവി അജിത് തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ചിത്രത്തിന്റെ തിരക്കഥ, സംഭാഷണം ലാൽ എഴുതുന്നു. അലക്‌സ് ജെ. പുളിക്കൽ ഛായാഗ്രഹണം നിർവഹിക്കുന്നു. സംഗീതം: യാഖ്‌സാൻ ഗ്രേ പെരേര, നേഹാ നായർ, എഡിറ്റർ: രതീഷ് രാജ്. പ്രൊഡക്‌ഷൻ കൺട്രോളർ: അനീഷ് പെരുമ്പിലാവ്.