കുട്ടികളുടെ മനസ്സിൽ സിനിമ എന്ന മാധ്യമം എത്രത്തോളം സ്വാധീനം ചെലുത്തുന്നു എന്ന കഥാപശ്ചാത്തലത്തിൽ ഒരുങ്ങുന്ന ചിത്രമാണ് ജോഷ്വാ. മാസ്റ്റർ ഏബൽ പീറ്റർ, പ്രിയങ്കാ നായർ, ഹേമന്ദ് മേനോൻ, അനു ട്രെസ, ദിനേശ് പണിക്കർ, അനിൽ പപ്പൻ, മങ്കാ മഹേഷ്, ഫെബിൻ, അഞ്ജു നായർ, തിരുമല രാമചന്ദ്രൻ, അലക്‌സ് എന്നിവർ അഭിനയിക്കുന്നു. കഥ, തിരക്കഥ, സംഭാഷണം, സംവിധാനം - പീറ്റർ സുന്ദർദാസ്, ബാനർ, നിർമാണം - ദി എലൈവ് മീഡിയ, ഛായാഗ്രഹണം - എസ്. ലോവൽ, എഡിറ്റിങ് - രതീഷ് മോഹൻ, ഗാനരചന - ഹരി നാരായണൻ, സംഗീതം - ഗോപി സുന്ദർ, ആലാപനം - നിരഞ്ജ് സുരേഷ്, ദിവ്യ. എസ്. മേനോൻ, നിത്യ മാമ്മൻ, കോറിയോഗ്രാഫി - സജന നജാം, ചീഫ് അസോ. ഡയറക്ടർ - എസ്.പി. മഹേഷ്, പ്രൊഡ. കൺട്രോളർ - ഇക്ബാൽ പാനായിക്കുളം, പ്രൊഡ. എക്‌സി. -ചന്ദ്രദാസ്, പി.ആർ.ഒ. - അജയ് തുണ്ടത്തിൽ.