ഫുട്‌ബോളിന്റെയും രാഷ്ടീയത്തിന്റെയും പശ്ചാത്തലത്തിലൂടെ കഥ പറയുന്ന ചിത്രമാണ് ഹിഗ്വിറ്റ. നവാഗതനായ ഹേമന്ത് ജി. നായർ തിരക്കഥ രചിച്ച് സംവിധാനംചെയ്യുന്ന സിനിമയുടെ ചിത്രീകരണം തലശ്ശേരിയിൽ ആരംഭിച്ചു. സെക്കൻഡ് ഹാഫ് പ്രൊഡക്‌ഷൻസിന്റെ ബാനറിൽ ബോബി തര്യൻ, സജിത്ത് അമ്മ എന്നിവരാണ് ഈ ചിത്രം നിർമിക്കുന്നത്. സുരാജ് വെഞ്ഞാറമൂട്, ധ്യാൻ ശ്രീനിവാസൻ എന്നിവരാണ് കേന്ദ്രകഥാപാത്രങ്ങളാകുന്നത്. മനോജ് കെ. ജയൻ, മാമുക്കോയ, ഇന്ദ്രൻസ്, വിനീത് കുമാർ, അബു സലിം എന്നിവരും നിരവധി പുതുമുഖങ്ങളും ഈ ചിത്രത്തിലണിനിരക്കുന്നു. സംഗീതം: രാഹുൽ രാജ്. ഛായാഗ്രഹണം: ഫാസിൽ നാസർ. എഡിറ്റിങ്: പ്രസീദ് നാരായണൻ, കലാസംവിധാനം: സുനിൽ സുകുമാരൻ, പ്രൊഡക്‌ഷൻ കൺട്രോളർ: അലക്‌സ് ഇ. കുര്യൻ. വാർത്താപ്രചാരണം: വാഴൂർ ജോസ്.