ദിലീപ് നായകനാകുന്ന 'രാമലീല' എന്ന സിനിമയുടെ ചിത്രീകരണം കൊച്ചിയില്‍ തുടങ്ങി. പുലിമുരുകന്റെ  വിജയത്തിനുശേഷം മുളകുപാടം ഫിലിംസിന്റെ ബാനറില്‍ ടോമിച്ചന്‍ മുളകുപാടം നിര്‍മിക്കുന്ന ചിത്രം നവാഗതനായ അരുണ്‍ഗോപി സംവിധാനം ചെയ്യുന്നു. മലയാളത്തിലെ പ്രമുഖ സംവിധായകര്‍ക്കൊപ്പം ഏറെക്കാലം സഹസംവിധായകനായി പ്രവര്‍ത്തിച്ച വ്യക്തിയാണ് അരുണ്‍ഗോപി.
പാലക്കാടാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍. രാമനുണ്ണിയെന്ന രാഷ്ട്രീയ പ്രവര്‍ത്തകന്റെ കുടുംബകാര്യങ്ങളും രാഷ്ട്രീയപ്രവര്‍ത്തനവുമാണ് ചിത്രത്തിന്റെ പ്രമേയം. പ്രയാഗമാര്‍ട്ടിനാണ് നായിക. മുകേഷ്,സിദ്ദിഖ്, വിജയരാഘവന്‍,കലാഭവന്‍ ഷാജോണ്‍ എന്നിവര്‍ പ്രധാനവേഷങ്ങളിലെത്തുന്നു. സച്ചിയുടേതാണ് തിരക്കഥ. റഫീഖ് അഹമ്മദിന്റെ ഗാനങ്ങള്‍ക്ക് ബിജിപാല്‍ സംഗീതം നല്‍കുന്നു. ഷാജികുമാറിന്റെതാണ് ഛായാഗ്രഹണം. കലാസംവിധാനം സുജിത്ത് രാഘവ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ നോബിള്‍ ജേക്കബ്. വിഷുവിന് മുളകുപാടം ഫിലിംസ് ചിത്രം തിേയറ്ററുകളിലെത്തിക്കും.