സമര്‍പ്പണം ചിത്രീകരണം തുടങ്ങി
കെ. ഗോപിനാഥന്‍ സംവിധാനം നിര്‍വഹിക്കുന്ന പുതിയ ചിത്രമാണ് 'സമര്‍പ്പണം'. സില്‍വര്‍ ഹോഴ്സ് ഫിലിംസിന്റെ ബാനറില്‍ സുനില്‍ കുമാര്‍ ഡി. ചിത്രം നിര്‍മിക്കുന്നു. കഥയും തിരക്കഥയും സംഭാഷണവും താരാ രാമാനുജന്‍, ഛായാഗ്രഹണം: മനേഷ് മാധവന്‍, എഡിറ്റിങ്: ബി. അജിത്കുമാര്‍, സൗണ്ട് ഡിസൈന്‍: അജയന്‍ അടാട്ട്, കലാസംവിധാനം: സാലു കെ. ജോര്‍ജ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: ഷാജി പട്ടിക്കര, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്സ്: ജംഷീര്‍ പുറക്കാട്ടിരി, അനീഷ് പെരുമ്പിലാവ്, മെയ്ക്കപ്പ്: റഹീം കൊടുങ്ങല്ലൂര്‍, വസ്ത്രാലങ്കാരം: രാധാകൃഷ്ണന്‍ മങ്ങാട്, സ്റ്റില്‍സ്: അനില്‍ പേരാമ്പ്ര, അസോസിയേറ്റ് ഡയരക്ടര്‍: ജയേഷ് മൈനാഗപ്പള്ളി, അസിസ്റ്റന്റ് ഡയറക്ടേഴ്സ്: ഷെഹിന്‍ ഉമ്മര്‍, അഭിലാഷ് തട്ടത്തുമല, ടിനു ബാബു.
അനില്‍ നെടുമങ്ങാട്, സന്തോഷ് കീഴാറ്റൂര്‍, വെര്‍ജീനിയ റൊഡ്രിഗ്സ്, രണ്‍ജി പണിക്കര്‍, പി. ബാലചന്ദ്രന്‍, ഇന്ദ്രന്‍സ്, ഗോപാലന്‍, സി.ആര്‍. രാജന്‍, സുനിത എന്നിവരാണ് പ്രധാന താരങ്ങള്‍.

ആനമയില്‍ ഒട്ടകം യൂട്യൂബില്‍ ഹിറ്റ്
ആന മയില്‍ ഒട്ടകം സിനിമ യുട്യൂബില്‍ ഹിറ്റാവുന്നു. നേരത്തെ കുറച്ച് തിയേറ്ററുകളില്‍ മാത്രം റിലീസ് ചെയ്ത ചിത്രം നല്ല അഭിപ്രായം നേടിയിരുന്നെങ്കിലും അധികമാരും കണ്ടിരുന്നില്ല. എന്നാല്‍ യുട്യൂബില്‍ റിലീസ് ചെയ്തപ്പോള്‍ രണ്ടാഴ്ചക്കുള്ളില്‍ അഞ്ചുലക്ഷത്തോളം പേര്‍ സിനിമ കണ്ടു. മൂന്നു ചിത്രങ്ങളടങ്ങിയ ആന മയില്‍ ഒട്ടകം ജയകൃഷ്ണ അനില്‍ സൈന്‍ എന്നിവര്‍ ചേര്‍ന്നാണ് രചനയും സംവിധാനവും. അ ആ ഇ ഈ 12/15, ഫില്‍ ഇന്‍ ദ ബ്‌ളാങ്ക്‌സ് എന്നീ മൂന്നു ചിത്രങ്ങളിലായി ബാലുവര്‍ഗീസ്, മിഥുന്‍, മുരളി, ശരണ്‍, ഇന്ദ്രന്‍സ്, സുനില്‍ സുഖദ, സന്തോഷ് കീഴാറ്റൂര്‍, വിനോദ ്‌കെടാമംഗലം,ഗോപാലകൃഷ്ണന്‍, വിഷ്ണു ഉണ്ണികൃഷ്ണന്‍, സീമാ ജി നായര്‍, നേത്ര, റൈനമരിയ,  ദിവ്യ, രമ്യകൃഷ്ണ, മീനാക്ഷി എന്നിവരാണ് അഭിനയിച്ചത്. ക്യാമറ അനീഷ് ബാബു അബ്ബാസ് കല ഡാനി മുസ്രീസ്. സംഗീതം സജി റാം, ശ്യാംരമേഷ്, രാകേഷ് കേശവന്‍, റെയിംടോള്‍ ജോസാണ് നിര്‍മ്മാണം.

കൈരളിയില്‍ മിന്നാമിനുങ്ങ് നാടന്‍പാട്ട് റിയാലിറ്റി ഷോ
നാടന്‍പാട്ടുകള്‍ക്ക് പുനരുജ്ജീവനം നല്‍കിക്കൊണ്ട് 'മിന്നാമിനുങ്ങ്'എന്ന റിയാലിറ്റി ഷോയുമായി കൈരളി ടിവി എത്തുന്നു. കലാഭവന്‍ മണിയുടെ അനുസ്മരണാര്‍ഥം സംഘടിപ്പിക്കുന്ന 'മിന്നാമിനുങ്ങ്' മെയ് 9 മുതല്‍ തിങ്കള്‍ മുതല്‍ വ്യാഴം വരെ രാത്രി 8 മണിക്ക് സംപ്രേഷണം ചെയ്യും. കേരളത്തിലെ 10 കേന്ദ്രങ്ങളിലായി സംഘടിപ്പിച്ച ഓഡിഷനില്‍ നിന്നും തിരഞ്ഞെടുത്ത 12 മത്സരാര്‍ഥികളാണ് അരങ്ങിലെത്തുന്നത്. സംഗീത സംവിധായകന്‍ ജാസി ഗിഫ്റ്റ്, ഗായിക മഹതി, ഫോക് ഗായകന്‍ പുഷ്പവനം കുപ്പുസാമി എന്നിവരാണ് വിധികര്‍ത്താക്കള്‍.

ശ്യാം
രാജഗീതം ഫിലിംസ് പ്രൈവറ്റ് ലിമിറ്റഡിന്റെ ബാനറില്‍ നവാഗതനായ സെബാസ്റ്റ്യന്‍ മാളിയേക്കല്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ശ്യാം. ചിത്രീകരണം ആലപ്പുഴയില്‍ തുടങ്ങി. രാഹുല്‍ മാധവ്, ഭഗത് മാനുവല്‍, ഗോവിന്ദന്‍കുട്ടി, വിവേക് ഗോപന്‍ എന്നിവരാണ് ഈ ചിത്രത്തിലെ നാലു കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.ശ്യാം, സെബിന്‍, സ്റ്റീഫന്‍, രാമചന്ദ്രന്‍ ഇവര്‍ നാലുപേരും ഒന്നിച്ചു താമസിക്കുന്നവരാണ്. ശ്യാം അക്കൗണ്ടന്റാണ്. സെബിന്‍ കാര്‍ കമ്പനിയിലെ സൂപ്പര്‍വൈസര്‍. സ്റ്റീഫന്‍ മെഡിക്കല്‍ റപ്രസന്റേറ്റീവാണ്. രാമചന്ദ്രനാകട്ടെ ഒരു സെയില്‍സ് എക്‌സിക്യൂട്ടീവാണ്.  ബാച്ചിലര്‍ ലൈഫിന്റെ രസകരമായ മുഹൂര്‍ത്തങ്ങളിലൂടെയാണ് ഇവരുടെ ജീവിതം നീങ്ങിയത്. ഇതിനിടയിലാണ് ശ്യാമിന്റെ സ്വഭാവത്തില്‍ പ്രകടമായ മാറ്റം. ഇതന്വേഷിക്കാന്‍ ബാധ്യസ്ഥരാകുന്ന സുഹൃത്തുക്കള്‍...
ഈ സമയത്തുതന്നെ ശ്യാമിന് ഒരു പ്രണയവും കടന്നുവരുന്നു. ഈ പ്രണയമാണ് കഥാഗതിയില്‍ പുതിയൊരു വഴിത്തിരിവാകുന്നത്. സജിതാ മഠത്തില്‍, ഷാജു, മാസ്റ്റര്‍ ആഷിക്, നസീര്‍ സംക്രാന്തി, രാധിക, ഫൈസല്‍ എന്നിവരും ഈ ചിത്രത്തിലെ പ്രധാന താരങ്ങളാണ്. സംവിധായകന്റെ തന്നെ വരികള്‍ക്ക് ഔസേപ്പച്ചന്‍ സംഗീതം നല്‍കിയിരിക്കുന്നു. ജോര്‍ജി ജോസഫ് ഛായാഗ്രഹണം നിര്‍വഹിക്കുന്നു. എഡിറ്റിങ് ജോവിന്‍ ജോണ്‍, പി.ആര്‍.ഒ. - വാഴൂര്‍ ജോസ്