തിരുവനന്തപുരത്ത്‌ സ്വാമി ബോധതീർത്ഥ (ശിവഗിരി മഠം)യുടെ സാന്നിധ്യത്തിൽ നടൻ മോഹൻലാൽ ആദ്യ പോസ്റ്റർ പ്രകാശനം ചെയ്തു.
ചുരുങ്ങിയ സമയംകൊണ്ട് ചിത്രീകരിച്ച ‘വിശ്വഗുരു’എന്ന ചിത്രത്തിലൂടെ ഗിന്നസ് റെക്കോഡ് നേടിയ വിജീഷ് മണി കഥയെഴുതി സംവിധാനം ചെയ്യുന്ന ‘പുഴയമ്മ’ എന്ന ചിത്രം, പ്രളയ നൊമ്പരങ്ങളിൽ മഴ എന്ന പെൺകുട്ടിയുടെയും റോസാ ലിൻഡ എന്ന വിദേശ വനിതയുടെയും സൗഹൃദത്തിന്റെ കഥ ദൃശ്യവത്‌കരിക്കുന്നു.
ശ്രീഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ നിർമിക്കുന്ന ഈ ചിത്രത്തിൽ ‘ഒപ്പം’ സിനിമയിലൂടെ ശ്രദ്ധേയയായ ബേബി മീനാക്ഷി, ഹോളിവുഡ് നടി ലിൻഡാ അർസാനിയോ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
തമ്പി ആന്റണി, പ്രകാശ് ചെങ്ങൽ, ഉണ്ണിരാജ, റോജി പി. കുര്യൻ, കെ.പി.എ.സി. ലീലാകൃഷ്ണൻ, മാസ്റ്റർ വിരാട് വിജീഷ് എന്നിവരാണ് മറ്റു താരങ്ങൾ. സാമൂഹ്യപ്രവർത്തകയും പ്രളയ ദുരിതാശ്വാസ ക്യാമ്പുകളിലെ സന്നദ്ധ പ്രവർത്തനത്താൽ  ശ്രദ്ധേയയുമായ ബഹ്റിൻ സ്വദേശി ഫാത്തിമ അൽ മൻസൂരി അതിഥിതാരമായി എത്തുന്നു.
പുഴപരിസ്ഥിതിയും മഴപ്രളയവും വിഷയമാവുന്ന ഇൻഡോ-അമേരിക്കൻ പ്രോജക്ടായ ‘പുഴയമ്മ’യുടെ ഛായാഗ്രഹണം എസ്. ലോകനാഥൻ നിർവഹിക്കുന്നു. പ്രകാശ് വാടിക്കൽ തിരക്കഥ സംഭാഷണമെഴുതുന്നു.
വയലാർ ശരത്ചന്ദ്ര വർമ്മ, ജെ. നന്ദകുമാർ എന്നിവരുടെ വരികൾക്ക് സഞ്ജയ് ചൗധരി, കിളിമാനൂർ രാമവർമ്മ, ജെന്നി ടേണർ എന്നിവർ സംഗീതം പകരുന്നു. കല-മുരുകൻ എസ്. കാട്ടാക്കട, മേക്കപ്പ്-പട്ടണം റഷീദ്, വസ്ത്രലങ്കാരം-ഇന്ദ്രൻസ് ജയൻ, സ്റ്റിൽസ്- സന്തോഷ് വൈഡ് ആങ്കിൾ, പരസ്യകല-സീറോ ക്ലോക്ക്, 
അസോസിയേറ്റ് ഡയറക്ടർ- സുബ്രഹ്മണ്യൻ സി.ആർ., സംവിധാന സഹായികൾ- ബിജു ഗൗരീപതി, രാജേഷ് ബി.  ക്രിയേറ്റീവ് കൺസൾട്ടന്റ്- പി.  മുരുകേഷ്, കോ-പ്രൊഡ്യൂസേഴ്സ്- വി.സി. പ്രവീൺ, ബൈജു ഗോപാലൻ, പ്രൊഡക്ഷൻ മാനേജർ- വിപിൻ മണി, പ്രൊഡക്ഷൻ എക്സിക്യുട്ടീവ്- ശരത് പത്മനാഭൻ, പ്രൊഡക്ഷൻ ഡിസൈനർ-താജു. പി.ആർ.ഒ.  എ.എസ്. ദിനേശ്.