നവാഗത സംവിധായകൻ ഷാജി പാടൂർ മമ്മൂട്ടിയെ നായകനാക്കി ഒരുക്കുന്ന ചിത്രമാണ്‌ അബ്രഹാമിന്റെ സന്തതികൾ.സംവിധായകനായ ജോഷി ആദ്യ ഭദ്രദീപം തെളിയിച്ചു. സിബിമലയിൽ, സിദ്ദിഖ്‌, ലാൽ, ജനാർദനൻ, കനിഹ, നിർമാതാവ്‌ ജോബി നീണ്ടൂർ, ഹനീഫ്‌ അദേനി, സംവിധായകൻ ഷാജി പാടൂർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.പുതുവർഷത്തിൽ, മധുരം പങ്കുവെക്കാനായി, കേക്കുമുറിച്ച്‌ വേദിയിലെത്തിയവർക്കെല്ലാം നൽകിയത്‌ മമ്മൂട്ടിയായിരുന്നു.ജോഷിയാണ്‌ സ്വിച്ചോൺ കർമം നിർവഹിച്ചത്‌. സംവിധായകൻ അനിൽ രാധാകൃഷ്ണമേനോൻ ഫസ്റ്റ്‌ ക്ളാപ്പും നൽകി.
ഡെറിക്ക്‌ എബ്രഹാം എന്ന പോലീസ്‌ ഉദ്യോഗസ്ഥന്റെ വേഷത്തിലാണ്‌ മമ്മൂട്ടി ഈ ചിത്രത്തിലെത്തുന്നത്‌.ആൻസൺപോളാണ്‌ ചിത്രത്തിലെ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്‌. കനിഹയാണ്‌ നായിക. പുതുമുഖം മെറീന മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.സിദ്ദിഖ്‌, രൺജിപണിക്കർ,  കലാഭവൻ ഷാജോൺ. സുരേഷ്‌കൃഷ്ണ, മഗ്‌ബൂൽ സൽമാൻ, യോഗ്‌ജാപ്പി. രതീഷ്‌, അനൂപ്‌ എന്നിവരും ഈ ചിത്രത്തിലെ പ്രധാന താരങ്ങളാണ്‌.ദി ഗ്രേറ്റ്‌ ഫാദർ എന്ന ചിത്രത്തിന്റെ സംവിധായകനായ ഹനീഫ്‌ അദേനിയാണ്‌ ഈ ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്‌.
റഫീഖ്‌ അഹമ്മദിന്റെ വരികൾക്ക്‌ ഗോപി സുന്ദർ ഈണം പകരുന്നു.ആൽബിയാണ്‌ ഛായാഗ്രാഹകൻ എഡിറ്റിങ്‌ മഹേഷ്‌ നാരായണൻ മേക്കപ്പ്‌ റോണക്സ്‌ സേവ്യർ, കോസ്റ്റ്യും ഡിസെൻ വീണാ സ്യാമന്തക്‌, ചീഫ്‌ അസ്സോസിയേറ്റ്‌ ഡയറക്ടർ വി.പി. സജിമോൻ,ഗുഡ്‌വിൽ എന്റർടെയ്‌ൻമെന്റിന്റെ ബാനറിൽ ജോബി ജോർജ് നിർമിക്കുന്ന ഈ ചിത്രത്തിന്റെ ചിത്രീകരണം കൊച്ചിയിൽ ആരംഭിച്ചു.
പി.ആർ.ഒ. വാഴൂർ ജോസ്‌