രാജ്യത്ത് ഏറ്റവുമധികം ബ്രാൻഡ് മൂല്യമുള്ള താരങ്ങളുടെ പട്ടികയിൽ ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ വിരാട് കോലി ഒന്നാമത്. ബോളിവുഡ് താരം ദീപിക പദുകോണാണ് തൊട്ടുപിന്നിൽ.
2018 നവംബറിലെ കണക്കനുസരിച്ച് 24 ബ്രാൻഡുകളുടെ അംബാസഡറാണ് വിരാട്. അദ്ദേഹത്തിന്റെ ബ്രാൻഡ് മൂല്യം 17.08 കോടി ഡോളറും. അതായത്, ഏതാണ്ട് 1,200 കോടി രൂപ.
മൂന്നാം സ്ഥാനത്തുനിന്ന് രണ്ടാം സ്ഥാനത്തേക്ക് ഉയർന്ന ദീപിക 21 ബ്രാൻഡുകളുടെ പ്രചാരകയാണ്. മൂല്യം 10.25 കോടി ഡോളർ. അതായത്, 720 കോടി രൂപ.
അക്ഷയ് കുമാർ, രൺവീർ സിങ്, ഷാരൂഖ് ഖാൻ, സൽമാൻ ഖാൻ, അമിതാഭ് ബച്ചൻ, ആലിയ ഭട്ട്, വരുൺ ദവാൻ, ഹൃത്വിക് റോഷൻ എന്നിവരാണ് ആദ്യ പത്തിൽ ഇടം പിടിച്ച മറ്റു താരങ്ങൾ. ‘ഡഫ് ആൻഡ് ഫെൽപ്‌സ്’ എന്ന സ്ഥാപനമാണ് പട്ടിക പുറത്തുവിട്ടത്.