ബെംഗളൂരു: ഇരുചക്ര വാഹന നിർമാതാക്കളായ ടി.വി.എസ്. മോട്ടോർ ഇലക്‌ട്രിക് സ്കൂട്ടർ ‘ഐ ക്യൂബ് ഇലക്‌ട്രിക്’ അവതരിപ്പിച്ചു. ഹീറോ ഇലക്‌ട്രിക്കിനും ബജാജിനും പിന്നാലെ വൈദ്യത ഇരുചക്ര വാഹന രംഗത്തേക്ക് കടക്കുന്ന വൻകിട നിർമാതാവാണ് ടി.വി.എസ്.

വാഹനത്തിന് 4.2 സെക്കൻഡിനുള്ളിൽ 40 കിലോമീറ്റർ സ്പീഡ് കൈവരിക്കാൻ ശേഷിയുണ്ട്. ഫുൾ ചാർജിൽ 75 കിലോമീറ്റർ സഞ്ചരിക്കാം.

പാർക്കിങ് അസിസ്റ്റൻസ്, ബാറ്ററി ചാർജ് സ്റ്റാറ്റസ്, സ്മാർട്ട് റൈഡ് സ്റ്റാറ്റിസ്റ്റിക്സ്, ജിയോ ഫെൻസിങ് തുടങ്ങിയവയാണ് സവിശേഷതകൾ. ബെംഗളൂരു ഓൺ റോഡ് വില 1.15 ലക്ഷം രൂപയാണ്.

5,000 രൂപ നൽകി വെബ്സൈറ്റ് വഴിയും ഡീലർഷിപ്പ് വഴിയും വാഹനം ബുക്ക് ചെയ്യാം.

Content Highlight: TVS Iqube electric scooter