കൊച്ചി: രാജ്യത്തെ ഏറ്റവും വലിയ ഐ.ടി. കമ്പനി ടാറ്റാ കൺസൾട്ടൻസി സർവീസസിന്റെ (ടി.സി.എസ്.) അറ്റാദായം ജൂലായ്-സെപ്റ്റംബർ പാദത്തിൽ 1.8 ശതമാനം വർധിച്ച് 8,042 കോടി രൂപയായി. കഴിഞ്ഞ ആറ് പാദത്തിനിടയിലെ ഏറ്റവും ഉയർന്ന അറ്റാദായമാണിത്. കഴിഞ്ഞ സാമ്പത്തിക വർഷം ഇതേ പാദത്തിൽ 7,901 കോടി രൂപയായിരുന്നു ലാഭം.

വരുമാനം 5.8 ശതമാനം വർധിച്ച് 38,977 കോടി രൂപയിലെത്തി. ഓഹരിയൊന്നിന് അഞ്ച് രൂപ വീതം രണ്ടാമത്തെ ഇടക്കാല ലാഭവിഹിതവും 40 രൂപ പ്രത്യേക ലാഭവിഹിതവും ടി.സി.എസ്. ബോർഡ് പ്രഖ്യാപിച്ചിട്ടുണ്ട്.