കൊച്ചി: രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ കമ്പനിയായ റിലയൻസ് ഇൻഡസ്ട്രീസിന്റെ വിപണിമൂല്യം 12 ലക്ഷം കോടി രൂപയ്ക്ക് മുകളിലെത്തി.
ഓഹരി വില ബി.എസ്.ഇ.യിൽ തിങ്കളാഴ്ച ക്ലോസ് ചെയ്തത് 2.97 ശതമാനം നേട്ടവുമായി 1,934.30 രൂപയിലാണ്. ഇതോടെ വിപണി മൂല്യം 12.26 ലക്ഷം കോടി രൂപയായി. ഒരവസരത്തിൽ ഓഹരി വില 1,947 രൂപ വരെ എത്തിയിരുന്നു.
ആദ്യമായാണ് ഒരു ഇന്ത്യൻ കമ്പനിയുടെ വിപണിമൂല്യം 12 ലക്ഷം കോടി രൂപ എന്ന നേട്ടം കൈവരിക്കുന്നത്. ഓഹരിവിലയും മൊത്തം ഓഹരികളുടെ എണ്ണവും ഗുണിക്കുമ്പോൾ കിട്ടുന്ന തുകയാണ് കമ്പനിയുടെ വിപണിമൂല്യം.