ന്യൂഡല്‍ഹി/കൊച്ചി:സ്‌പെക്ട്രം ലേലത്തില്‍ ഇന്ത്യയിലുടനീളമുള്ള 22സര്‍ക്കിളുകളിലും സ്‌പെക്ട്രം ഉപയോഗിക്കാനുള്ള അവകാശം നേടിയെന്ന് റിലയന്‍സ് ജിയോ ഇന്‍ഫോകോംലിമിറ്റഡ് (ആര്‍ജെഎല്‍).കേരളത്തില്‍800 MHZല്‍10 MHZ; 1800 MHZല്‍5 MHZ; 2300 MHZല്‍10 MHZവീതം സ്‌പെക്ട്രം ജിയോ നേടി.

ഈ ലേലത്തോടെ ഭാവിയില്‍5ജി ടെക്‌നോളജി നവീകരണത്തിനുള്ള സ്‌പെക്ട്രം ജിയോയ്ക്ക് ലഭിച്ചു. ഈഏറ്റെടുക്കലിലൂടെ,ആര്‍ജെഎല്ലിന്റെ മൊത്തം ഉടമസ്ഥതയിലുള്ള സ്‌പെക്ട്രം 55%വര്‍ധിച്ച്1,717മെഗാഹെര്‍ട്സായി ഉയര്‍ന്നു. ആര്‍ജെഎല്‍സമ്പൂര്‍ണ്ണ സ്‌പെക്ട്രം ഡിറിസ്‌കിങ് നേടി,ഉടമസ്ഥതയിലുള്ള സ്‌പെക്ട്രത്തിന്റെ ശരാശരി ആയുസ്സ്15.5വര്‍ഷം. ജിയോ സ്‌പെക്ട്രം ഏറ്റവും ചെലവ് കുറഞ്ഞ രീതിയില്‍ നേടി,മെഗാഹെര്‍ട്സിന്60.8കോടി രൂപയാണ് പ്രാബല്യത്തില്‍ വരുന്നത്.

പുതിയതായി നേടിയ സ്‌പെക്ട്രം കൊണ്ട് ജിയോ സാന്നിധ്യം മെച്ചെപ്പെടുത്തുവാനും,പാന്‍-ഇന്ത്യ ഇന്‍ഫ്രാസ്‌ട്രെക്ചര്‍ വിന്യസിക്കാനും,നിലവിലുള്ള ദശലക്ഷക്കണക്കിന് ഉപയോക്താക്കള്‍ക്കും മെച്ചപ്പെട്ട സേവനം നല്‍കാനും,പുതിയ വരിക്കാരെ ചേര്‍ക്കാനും നെറ്റ്വര്‍ക്ക് ശേഷി വര്‍ധിപ്പിക്കാന്‍ കഴിയും. സ്വന്തമാക്കിയ സ്‌പെക്ട്രം ഉചിതമായ സമയത്ത്5ജി സേവനങ്ങളിലേക്ക് മാറുന്നതിന് ഉപയോഗപ്പെടുത്താം. അതിനു വേണ്ടി ജിയോ സ്വന്തമായി5ജി ടെക്‌നോളജി വികസിപ്പിച്ചെടുത്തിട്ടുണ്ട്.


'ജിയോയുടെ നിലവിലുള്ള ഉപയോക്താക്കള്‍ക്ക് മാത്രമല്ല,ഡിജിറ്റല്‍ സേവനങ്ങളിലേക്ക് നീങ്ങുന്ന അടുത്ത300ദശലക്ഷം ഉപയോക്താക്കള്‍ക്കും ഞങ്ങള്‍ അനുഭവങ്ങള്‍ വര്‍ധിപ്പിച്ചുകൊണ്ടിരിക്കുന്നുവെന്ന് ഉറപ്പാക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു. ഞങ്ങളുടെ വര്‍ദ്ധിച്ച സ്‌പെക്ട്രം ഉപയോഗിച്ച്,ഇന്ത്യയില്‍ ഡിജിറ്റല്‍ വിപ്ലവം കൂടുതല്‍ വിപുലീകരിക്കാനും ആസന്നമായ5ജി റോള്‍ ഔട്ടിനായി ഞങ്ങള്‍ തയ്യാറാണ്' -  റിലയന്‍സ് ചെയര്‍മാന്‍ മുകേഷ് അംബാനി അറിയിച്ചു.

ചിലവ്

ഈ സ്‌പെക്ട്രം20വര്‍ഷത്തേക്ക് ഉപയോഗിക്കാനുള്ള അവകാശത്തിനായി നല്‍കേണ്ട തുക -57,123കോടി രൂപ. സ്‌പെക്ട്രം ലേലത്തിന്റെ വ്യവസ്ഥ അനുസരിച്ച്,മാറ്റിവച്ച പേയ്മെന്റുകള്‍18വര്‍ഷ കാലയളവില്‍ (2വര്‍ഷത്തെ മൊറട്ടോറിയവും16വര്‍ഷത്തെ തിരിച്ചടവ് കാലാവധിയും) നടത്തണം,പലിശ പ്രതിവര്‍ഷം7.3%ആയി കണക്കാക്കണം.

Content Highlights: Reliance Jio Spectrum auction