കൊച്ചി: ഇന്ത്യയിൽ പെട്രോൾ പമ്പുകളുടെ ശൃംഖല ഒരുക്കാൻ റിലയൻസ് ഇൻഡസ്ട്രീസും യു.കെ.യിലെ ബി.പി. (ബ്രിട്ടീഷ് പെട്രോളിയം) യും സംയുക്ത സംരംഭം രൂപവത്കരിച്ചു. റിലയൻസ് ബി.പി. മൊബിലിറ്റി ലിമിറ്റഡ് എന്ന പേരിലുള്ള സംരംഭത്തിൽ 51 ശതമാനം റിലയൻസിനാണ്.
ശേഷിച്ച 49 ശതമാനം ബി.പി.ക്കും. ഇതിനായി അവർ ഏതാണ്ട് 7,000 കോടി രൂപ നൽകും.
‘ജിയോ-ബി.പി.’ എന്ന പേരിലായിരിക്കും പമ്പുകൾ പ്രവർത്തിക്കുക. പെട്രോൾ പമ്പുകൾക്കു പുറമെ വ്യോമയാന ഇന്ധന വിതരണവും കമ്പനി നടത്തും.