ന്യൂയോര്‍ക്ക്: ഇന്ത്യന്‍ ഇ-കൊമേഴ്‌സ് കമ്പനിയായ ഫ്‌ലിപ്കാര്‍ട്ടിന്റെ ഭൂരിപക്ഷം ഓഹരികള്‍ സ്വന്തമാക്കാനുള്ള വാള്‍മാര്‍ട്ടിന്റെ നീക്കം യാഥാര്‍ത്ഥ്യത്തോട് അടുക്കുന്നു. രണ്ടാഴ്ചയ്ക്കുള്ളില്‍ ഇടപാട് സംബന്ധിച്ച് ധാരണാപത്രം ഒപ്പുവയ്ക്കുമെന്നാണ് സൂചന.

ഫ്‌ലിപ്കാര്‍ട്ടിന്റെ 60-80 ശതമാനം വരെ ഓഹരികള്‍ വാള്‍മാര്‍ട്ട് സ്വന്തമാക്കുമെന്നാണ് സൂചന. ഇതിനായി 1,200 കോടി ഡോളര്‍ വരെ മുതല്‍മുടക്കാന്‍ അവര്‍ തയ്യാറായേക്കും. അതായത് ഏതാണ്ട് 7,900 കോടി രൂപ. കമ്പനിക്ക് മൊത്തം 1.32 ലക്ഷം കോടി രൂപയാണ് മൂല്യം കണക്കാക്കിയിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.

എതിരാളികളായ ആമസോണും ഫ്‌ലിപ്കാര്‍ട്ടിനെ ഏറ്റെടുക്കാനായി രംഗത്തുണ്ടായിരുന്നു. എന്നാല്‍, വാള്‍മാര്‍ട്ടുമായി മുന്നോട്ടുപോകുകയായിരുന്നു ഫ്‌ലിപ്കാര്‍ട്ടിന്റെ മേധാവികള്‍.