ന്യൂയോര്‍ക്ക്: അമേരിക്കയിലെ മള്‍ട്ടിനാഷണല്‍ ഐ.ടി. കമ്പനിയായ ഡെല്‍ ടെക്‌നോളജീസ് പ്രാഥമിക ഓഹരി വില്‍പ്പനയ്ക്ക് (ഐ.പി.ഒ.) ഒരുങ്ങുന്നു. കമ്പനിയുടെ വരുമാനം വര്‍ധിപ്പിക്കുന്നതിനും 4,600 കോടി ഡോളര്‍ കടമുള്ള കമ്പനിയെ കടക്കെണിയില്‍ നിന്ന് രക്ഷിക്കുന്നതിനുമായി ഫണ്ട് കണ്ടെത്തുകയാണ് ലക്ഷ്യം. ഇതിന്റെ ഭാഗമായി കമ്പനിയുടെ ഉടമസ്ഥതയിലുള്ള ക്ലൗഡ് കംപ്യൂട്ടിങ് സംരംഭമായ പിവറ്റലിന്റെ ഓഹരികളും വില്‍ക്കുമെന്നാണ് സൂചന.