ന്യൂയോര്‍ക്ക്: ഊബര്‍ ടെക്‌നോളജീസിന്റെ 10 ശതമാനം ഓഹരികളില്‍ മൂന്നിലൊന്ന് വില്‍ക്കാന്‍ സഹ സ്ഥാപകന്‍ ട്രാവിസ് കലാനിക് റൈഡ് ഒരുങ്ങുന്നു. 140 കോടി ഡോളറിനാണ് ഇത് വില്‍ക്കുന്നത്. സോഫ്റ്റ്ബാങ്ക് ഗ്രൂപ്പിന്റെ നേതൃത്വത്തിലുള്ള കണ്‍സോര്‍ഷ്യമാണ് ഓഹരികള്‍ വാങ്ങുന്നത്.

കലാനിക്കിന്റെ ഓഹരിയുള്‍പ്പെടെ മൊത്തം 17.5 ശതമാനം ഓഹരികളാണ് സോഫ്റ്റ്ബാങ്കിന്റെ നേതൃത്വത്തിലുള്ള കണ്‍സോര്‍ഷ്യം സ്വന്തമാക്കുന്നത്. ആദ്യകാല നിക്ഷേപകര്‍, ജീവനക്കാര്‍ എന്നിവരില്‍ നിന്ന് ഓഹരികള്‍ വാങ്ങും. ഇടപാട് അനുസരിച്ച് ഊബറിന്റെ മൂല്യം 4,800 കോടി ഡോളര്‍ ആണ്.

കലാനിക്കിന്റെയും സുഹൃത്തിന്റെയും നേതൃത്വത്തില്‍ 2009-ല്‍ അമേരിക്ക ആസ്ഥാനമായി തുടങ്ങിയ ഊബര്‍ ഇന്ന് ലോകത്തിലെ ഏറ്റവും വലിയ ടാക്‌സി കമ്പനിയാണ്. ജൂണില്‍ കലാനിക്കിനെ ഊബറിന്റെ ചീഫ് എക്‌സിക്യൂട്ടീവ് സ്ഥാനത്തുനിന്ന് നീക്കിയിരുന്നു.