കോഴിക്കോട്: നെറ്റ്‌വര്‍ത്ത്  സോഫ്റ്റ്‌വെയര്‍ സൊലൂഷന്‍സ് എല്‍.എല്‍.പി.യുടെ പ്രവര്‍ത്തനം കോഴിക്കോട് സൈബര്‍ പാര്‍ക്കില്‍ സൈബര്‍ പാര്‍ക്ക് ജനറല്‍ മാനേജര്‍ വിവേക് നായര്‍ ഉദ്ഘാടനം ചെയ്തു. ബി 2 ബി ഫിന്‍ടെക് സൊലൂഷന്‍സുകള്‍ നല്‍കുന്ന സ്റ്റാര്‍ട്ട് അപ്പ്  കമ്പനിയാണിത്.  

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സും മെഷിന്‍ ലേണിംഗും ഉപയോഗിച്ചുകൊണ്ടുളള ഓട്ടോമേറ്റഡ് ഓഡിറ്റ് സൊലൂഷന്‍സ്, ഓപ്പറേഷണല്‍ എഫിഷന്‍സി അനാലിസിസ്, റിസ്‌ക് അനാലിസിസ്, ഫിനാന്‍ഷ്യല്‍ അനാലിസിസ് എന്നിവയാണ് പ്രൊഡക്റ്റ് ലക്ഷ്യമിടുന്നത്.  സനില്‍കുമാര്‍, കവിത ഗോപന്‍, കെ.പി. ബിജയ് ജയദേവന്‍, കെ.പി. പ്രശോഭ്, അരുണ്‍ പി. നായര്‍ എന്നിവരാണ് ഡയറക്ടര്‍മാര്‍.