മുംബൈ: ടാറ്റ ഗ്രൂപ്പ് എക്സിക്യൂട്ടീവ് ചെയര്‍മാന്‍ സ്ഥാനത്തുനിന്ന് സൈറസ് മിസ്ട്രിയെ നീക്കിയ നടപടി നാഷണല്‍ കമ്പനി ലോ അപ്പലെറ്റ് ട്രിബ്യൂണല്‍ (എന്‍.സി.എല്‍.എ.ടി) റദ്ദാക്കിയതിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് ടാറ്റാ സണ്‍സ്. ട്രിബ്യൂണലിന്റെ (എന്‍.സി.എല്‍.എ.ടി.) വിധി വിലയിരുത്തി വരികയാണ്. ടാറ്റാ സണ്‍സിന്റെയും ഗ്രൂപ്പിനു കീഴിലുള്ള ലിസ്റ്റഡ് കമ്പനികളുടെയും ഓഹരിയുടമകളുടെ യോഗങ്ങളില്‍ എടുത്ത തീരുമാനം റദ്ദാക്കാനായത് എങ്ങനെയാണെന്ന് വ്യക്തമല്ല. ഇതിനെതിരേ നിയമ നടപടി സ്വീകരിക്കും. നിയമപരമായാണ് എല്ലാക്കാലത്തും ടാറ്റാ സണ്‍സ് പ്രവര്‍ത്തിച്ചിട്ടുള്ളതെന്നും അവര്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

Content Highlights: NCLAT order: Tata to take legal action