കോഴിക്കോട്: കേരളത്തിലെ എല്ലാ മൈജി, മൈജി ഫ്യൂച്ചർ സ്റ്റോറുകളിലും ഡിജിറ്റൽ ഗാഡ്ജറ്റുകൾക്കും ഗൃഹോപകരണങ്ങൾക്കും വിലക്കുറവ്. വ്യാഴാഴ്ച ആരംഭിച്ച വിൽപ്പന ശനിയാഴ്ചവരെ മാത്രമാണുള്ളത്.

കുറഞ്ഞ വൈദ്യുതി ഉപയോഗിക്കുന്ന എ.സി.കൾ വിലക്കുറവിൽ സ്വന്തമാക്കാം. 38,990 രൂപയുടെ എ.സി. 23,990 രൂപയ്ക്ക് മൈജിയിൽനിന്നും മൈജി ഫ്യൂച്ചറിൽനിന്നും വാങ്ങാം. കുറഞ്ഞ മാസത്തവണയിൽ എ.സി. സ്വന്തമാക്കാനുള്ള അവസരവുമുണ്ട്.

സ്മാർട്ട് ഫോണുകൾക്കും കോംബോ ഓഫറുകളും വിലക്കിഴിവുമുണ്ട്. 599 രൂപ മുതൽ ഫീച്ചർഫോണുകൾ ലഭ്യമാണ്. സ്മാർട്ട്ഫോണുകൾക്കൊപ്പം ഒട്ടേറെ സമ്മാനങ്ങളുമുണ്ട്.

മൈജി ഫ്യൂച്ചറിൽ ഗൃഹോപകരണങ്ങൾക്ക് ഓഫറുകളും വിലക്കുറവുമുണ്ട്. 6,490 രൂപയ്ക്ക് വാഷിങ് മെഷീനുകൾ ഫ്യൂച്ചറിൽനിന്ന് സ്വന്തമാക്കാം. റഫ്രിജറേറ്ററുകൾ 9,990 രൂപ മുതൽ ലഭ്യമാണ്. ഗൃഹോപകരണങ്ങൾക്ക് ആകർഷകമായ ഫിനാൻസ് സൗകര്യങ്ങളും ലഭ്യം. സ്മോൾ അപ്ലയൻസുകൾക്ക് 50 ശതമാനംവരെ വിലക്കുറവും മൈജി ഫ്യൂച്ചറിലുണ്ട്.

32 ഇഞ്ച് എൽ.ഇ.ഡി. ടി.വി. 7,999 രൂപയ്ക്ക് സ്വന്തമാക്കാം. തിരഞ്ഞെടുത്ത സ്മാർട്ട് ടി.വി.കൾക്ക് 50 ശതമാനംവരെ വിലക്കുറവും ലഭ്യമാണ്. ലാപ്ടോപ്പുകൾക്കും ഓഫറുണ്ട്. 18,990 രൂപ മുതലാണ് ലാപ്ടോപ്പുകളുടെ വില. 1750 രൂപ മുതലുള്ള ഇ.എം.ഐ. പ്ലാനിൽ ലാപ്ടോപ്പ് സ്വന്തമാക്കാം. മൈജിയിൽനിന്ന് ഏത് ലാപ്ടോപ്പ് വാങ്ങുമ്പോഴും ഫിനാൻസ് സൗകര്യം ലഭ്യം. ഓഫറുകളില്ലാത്ത ലാപ്ടോപ്പുകൾ വാങ്ങുമ്പോഴും 1000 രൂപ കാഷ് ഡിസ്‌കൗണ്ട് ലഭിക്കും.

ഫെഡറൽ ബാങ്കുമായി ചേർന്ന് 3750 രൂപവരെ കാഷ്ബാക്കായി നേടാനുള്ള അവസരവുമുണ്ട്.