കൊച്ചി: സീ എന്റർടെയ്ൻമെന്റ് എന്റർപ്രൈസസിന്റെ (സീൽ) പുതിയ മലയാളം വിനോദ ചാനലായ ‘സീ കേരളം’ സംപ്രേഷണം ആരംഭിച്ചു. വ്യത്യസ്തമായ പരിപാടികളായിരിക്കും മുന്നോട്ടു വയ്ക്കുന്നതെന്ന് സീ കേരളം അധികൃതർ അറിയിച്ചു.

ആഴ്ചയിൽ 52 മണിക്കൂർ ഉള്ളടക്കത്തിലൂടെ പ്രേക്ഷകന് പരിപാടികളുടെ ഒരു നിര തന്നെയാണ് എത്തിക്കുന്നതെന്നും അവതരണം തന്നെയായിരിക്കും ഏറ്റവും മികച്ച നിക്ഷേപമെന്നും അതിലൂടെ പരമാവധി ആളുകളിലേക്കെത്തുകയാണ് ലക്ഷ്യമെന്നും സീൽ ദക്ഷിണ മേഖല ക്ലസ്റ്റർ മേധാവി സിജു പ്രഭാകരൻ പറഞ്ഞു.

ഏഴു ഫിക്ഷനുകളാണ് പരിപാടികളിലുള്ളത്. കൂടാതെ ഡാൻസ് കേരള ഡാൻസ്, സൂപ്പർ ബന്പർ, തമാശ ബസാർ തുടങ്ങി നോൺ ഫിക്ഷൻ പരിപാടികളുമുണ്ട്. സംഗീതജ്ഞരായ അൽഫോൻസ് ജോസഫ്, എം. ജയചന്ദ്രൻ, ജാസി ഗിഫ്റ്റ്, മോഹൻ സിതാര, ഇഷാൻ ദേവ് തുടങ്ങിയവരുടെ 11 ട്രാക്കുകൾ ഉൾപ്പെടുത്തിയ സീ കേരളം സംഗീതം ആൽബം ഔദ്യോഗികമായി അവതരിപ്പിച്ചു കഴിഞ്ഞു.